city-gold-ad-for-blogger

മനുഷ്യക്കടത്തെന്ന് സംശയം: യുവാവ് അറസ്റ്റില്‍, സ്ത്രീ കസ്റ്റഡിയില്‍

മംഗളൂരു: (www.kasargodvartha.com 24/01/2015) മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബെല്‍മ നന്ദലിഗെയിലെ ആനി ഫെര്‍ണാണ്ടസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇയാളുടെ കൂടെയുണ്ടായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഒരു പെണ്‍കുട്ടിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടു ജോലിക്കാണെന്ന് പറഞ്ഞ് ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തുകയാണ് ഫെര്‍ണാണ്ടസ് എന്നാണ് സംശയം.

പരിസരവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്. വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്തതിന് ഫെര്‍ണാണ്ടസിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഫെര്‍ണാണ്ടസിന് മനുഷ്യക്കടത്തുമായി ഏറെക്കാലമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. വനിതാ കമ്മീഷന്‍ ഇടപെട്ടാണ് നേരത്തെ ബലാത്സംഗക്കേസില്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റു ചെയ്തത്. കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.
മനുഷ്യക്കടത്തെന്ന് സംശയം: യുവാവ് അറസ്റ്റില്‍, സ്ത്രീ കസ്റ്റഡിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്‍മാന്‍

Keywords:  Police have arrested a man on suspicion of human trafficking in Belman. The arrested is Anni Fernandes from Nandalike near Belman. A girl from Jharkhand who was with him has been taken into custody for questioning.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia