city-gold-ad-for-blogger

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍

കാസര്‍കോട്: (www.kasargodvartha.com 26.01.2015) നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍. രാജ്യം ഇന്ന് 66-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി.

ബെദിര ശാഖാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എം.എ. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു.

സി.ഐ.എ. ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി, മുഹമ്മദ് കുഞ്ഞി ചുടുവളപ്പില്‍, ബി.എം.സി. ബഷീര്‍, സ്വലാഹുദ്ദീന്‍ ബെദിര, ഹാരിസ് ബെദിര, റഫീഖ് ബെദിര, അഷ്‌റഫ് യമാനി, അബ്ദുല്‍ സലാം മൗലവി, ഇര്‍ഷാദ് ഹുദവി, ശാക്കിര്‍ ഹുദവി സംബന്ധിച്ചു.
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍

ബാല ഇന്ത്യ തീര്‍ത്ത് മദ്രസാ വിദ്യാര്‍ത്ഥികള്‍

ചട്ടഞ്ചാല്‍: റിപ്പബ്ലിക് ദിനത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ചട്ടഞ്ചാല്‍ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ ബാല ഇന്ത്യ തീര്‍ത്തു. മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജ് മദ്രസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന റിപ്പബ്ലിക് പരിപാടി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.ഹനീഫ് ദാരിമി ആറങ്ങാടി അധ്യക്ഷത വഹിച്ചു.സിറാജ് ഹുദവി ബെദിമല ക്ലാസ്സെടുത്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, നിസാര്‍ ഫൈസി, ഹാഫിള് ഇബ്രാഹിം ഖലീല്‍ അന്നടുക്ക, മുഹമ്മദ് റഫീഖ് ഫൈസി, താജുദ്ദീന്‍ അസ്ഹരി, അബ്ദുല്ല ദാരിമി, സുബൈര്‍ വാഫി, മുഹമ്മദ് റിയാസ് മൗലവി, സിറാജുദ്ദീന്‍ മൗലവി ചെറുവത്തൂര്‍, മുഹമ്മദ് അനസ് മൗലവി, അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ഷരീഫ് പതാക ഉയര്‍ത്തി. ഡയറക്ടര്‍ എം.എ നജീബ് അധ്യക്ഷത വഹിച്ചു. റസാഖ് മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലത്വീഫ് കൊല്ലമ്പാടി, അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ക്വിസ് മത്സരങ്ങള്‍ നടന്നു.
റെയ്ഞ്ച് മദ്രസ

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
എസ്.കെ.എസ്.ബി.വി ചട്ടഞ്ചാല്‍ റെയ്ഞ്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ എം.ഐ.സി.യില്‍
ഒരുക്കിയ ബാല ഇന്ത്യ
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
കാസര്‍കോട് നഗരസഭാ ഓഫീസിനു മുന്നില്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പതാക ഉയര്‍ത്തുന്നു

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
ബെദിര ശാഖാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എം.എ. മുഹമ്മദ് കുഞ്ഞി ഹാജി
പതാക ഉയര്‍ത്തുന്നു 

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ഹസനുല്‍
അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നു

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
ബ്ലൈസ് തളങ്കര ക്ലബ്ബ് പരിസരത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല പതാക ഉയര്‍ത്തുന്നു

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
അജാനൂര്‍ കടപ്പുറം എം.യു. മദ്രസ്സയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍
ജമാഅത്ത് പ്രസിഡണ്ട് എ.ഹമീദ് ഹാജി പതാക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
പേരാല്‍ അഹ്ദലിയ്യ നഗര്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യയില്‍ നടന്ന റിപബ്ലിക്ക് ദിന പരിപാടിയില്‍ ടി.എ ഉസ്മാന്‍ സഖാഫി തലക്കി പതാക ഉയര്‍ത്തുന്നു.
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
എസ്.കെ.എസ്.എസ്.എഫ് തളങ്കര കണ്ടത്തില്‍ ശാഖയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ അഹ് മദ് മൗലവി പതാക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
തെക്കില്‍ അംഗണ്‍വാടിയില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍
വാര്‍ഡ് മെമ്പര്‍ സുഫൈച അബൂബക്കര്‍ പതാക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ഷരീഫ് പതാക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
തളങ്കര ഗസ്സാലി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുന്‍ എം.പി. ഹമീദലി ഷംനാട് പാതക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയില്‍
ജനറല്‍ സെക്രട്ടറി സുറൂര്‍ മൊയ്തു ഹാജി പതാക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയില്‍
കുട്ടികള്‍ തീര്‍ത്ത 'ഇന്ത്യ'
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
കാസര്‍കോട് പീസ് സ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ചെയര്‍മാന്‍ ഡോ. എം.പി. ഷാഫി ഹാജി പതാക ഉയര്‍ത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തുന്നു
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷ ലഹരിയില്‍
തുരുത്തി മുഹമ്മദിയ്യ മദ്രസയില്‍ തീര്‍ത്ത ബാല ഇന്ത്യ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia