city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ മലയാളി യാത്രികര്‍ക്കു പീഡനം; കെ.എം.സി.സി നേതാക്കള്‍ മന്ത്രി യു.ടി ഖാദറിനെ കണ്ടു

മംഗളൂരു: (www.kasargodvartha.com 30/01/2015) മംഗളൂരു വിമാനത്താവളത്തില്‍ കാസര്‍കോട്ടുകാരടക്കമുള്ള മലയാളി യാത്രക്കാര്‍ക്കു എമിഗ്രേഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പീഡനത്തിനും വിവേചനത്തിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ദുബൈ കെ.എം.സി.സി.കാസര്‍കോട് മണ്ഡലം കമ്മിറ്റി കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിന് നിവേദനം നല്‍കി.

ആക്ടിംഗ് പ്രസിഡന്റു ശരീഫ് പൈക്ക, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മറ്റു ഭാരവാഹികളായ സലിം ചേരങ്കൈ, ഇ.ബി അഹമ്മദ്, പി.ഡി നൂറുദ്ദീന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു ദുബൈയിലെത്തിയ മന്ത്രിയ്ക്കു നിവേദനം നല്‍കിയത്.
ലഗേജു പരിശോധനയുടെ പേരിലാണ് ഏറെയും പീഡനം നടക്കുന്നത്.  അധികൃതരുടെ ഭാഗത്തു നിന്നും വിഷയത്തില്‍ കാര്യമായ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെ.എം.സി.സി നേതാക്കള്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.

പീഡനങ്ങളുടെയും ദ്രോഹനടപടികളുടെയും ഒരു പരമ്പര തന്നെയാണ് എത്രയോ കാലമായി മലയാളികള്‍ക്കു നേരെ മംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറുന്നത്. ഇതു സംബന്ധിച്ചു കാസര്‍കോട് വാര്‍ത്ത ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗളൂരു വിമാനത്താവളത്തില്‍ മലയാളി യാത്രികര്‍ക്കു പീഡനം; കെ.എം.സി.സി നേതാക്കള്‍ മന്ത്രി യു.ടി ഖാദറിനെ കണ്ടു


Keywords : Kasaragod, Kerala, Airport, KMCC, Leader, Minister, Karnataka, Mangalore,  UT Khader. 

Related News:
മംഗളൂരു വിമാനത്താവളത്തിലെ ദുരനുഭവങ്ങള്‍: സമഗ്ര അന്വേഷണം വേണം- ഇ. ചന്ദ്രശേഖരന്‍

മംഗലാപുരം വിമാനത്താവളത്തിലെ ദ്രോഹനടപടികള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണം: കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.

മംഗളൂരു വിമാനത്താവളത്തിലെ ദുരിതങ്ങള്‍ പ്രധാനമന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തും: എന്‍.എ. നെല്ലിക്കുന്ന്

അനുഭവസ്ഥര്‍ പറയുന്നു, മംഗലാപുരം വിമാനത്താവളത്തില്‍ പലതും സംഭവിക്കുന്നു

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? പി.ഡി നൂറുദ്ദീന് പറയാനുള്ളത്

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? മുനീര്‍ ചെര്‍ക്കളയ്ക്ക് പറയാനുള്ളത്


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL