Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്ത്; തളങ്കരയിലെ വീട്ടില്‍ റെയ്ഡ്

ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തളങ്കരയിലെ ഒരു വീട്ടില്‍ Kasaragod, Kerala, Police-raid, Thalangara, Police, Tax, Electronic, Mobile accessories,
കാസര്‍കോട്: (www.kasargodvartha.com 31/01/2015) ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തളങ്കരയിലെ ഒരു വീട്ടില്‍ സെയില്‍സ് ടാക്‌സും പോലീസും ചേര്‍ന്ന് റെയ്ഡ് നടത്തി. വീട്ടില്‍ നിന്നും 28 ബണ്ടല്‍ മൊബൈല്‍ ആക്‌സസെറീസ് സാധനങ്ങള്‍ പിടികൂടി.

സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഓഫീസര്‍ അര്‍ഷാദിന്റെയും ടൗണ്‍ എസ്.ഐ രാജേഷിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. വെള്ളിയാഴ്ച ഫോര്‍ട്ട് റോഡിലെ ഒരു വീട്ടില്‍ നിന്നും 15 ലക്ഷം രൂപയുടെ ഇലക്ട്രേണിക്‌സ് സാധനങ്ങള്‍ പിടികൂടിയതിന്റെ തുടര്‍ച്ചയായാണ് തളങ്കര കടവത്തെ അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

പിടികൂടിയ മൊബൈല്‍ ആക്‌സസെറീസ് സാധനങ്ങള്‍ക്ക് 1,60,000 രൂപ പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുത്തതായി സെയില്‍സ് ടാക്‌സ് ഓഫീസര്‍ അറിയിച്ചു. ഫോര്‍ട്ട് റോഡിലെ മുജീബ് എന്നയാളുടെ വീട്ടില്‍ നിന്നും പിടികൂടിയ 15 ലക്ഷത്തിന്റെ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് 2,53,500 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പിഴ അടച്ചാല്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വിട്ടു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷങ്ങളുടെ നികുതി വെട്ടിച്ചാണ് ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത്. കൊച്ചിയില്‍ നിന്നുമാണ് പ്രധാനമായും ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എത്തുന്നതെന്നാണ് വിവരം. കണ്ടെയ്‌നര്‍ വഴിയാണ് വിദേശങ്ങളില്‍ നിന്നും മറ്റുമായി ഇലക്ട്രോണിക്‌സ് സാധനങ്ങളും മറ്റും കള്ളക്കടത്തായി എത്തുന്നത്.

മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍, എഫ്.എം. റേഡിയോകള്‍, ഇലക്ട്രോണിക് വാച്ചുകള്‍, കാല്‍ക്കുലേറ്റര്‍, കമ്പ്യൂട്ടര്‍ പാര്‍ട്‌സുകള്‍, വിവിധതരം ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, ഗെയിം ഉപകരണങ്ങള്‍, കാര്‍ സ്റ്റീരിയോകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് പ്രധാനമായും കള്ളക്കടത്തായി എത്തുന്നത്. സര്‍ക്കാറിന് ലഭിക്കേണ്ട ലക്ഷങ്ങളുടെ വരുമാനമാണ് കള്ളക്കടത്തു സംഘം ചോര്‍ത്തുന്നത്.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കള്ളക്കടത്തായി എത്തിക്കുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പിടികൂടിയാല്‍ നികുതി അടച്ച് രക്ഷപ്പെടുകയാണ് സംഘത്തിന്റെ രീതി.
Kasaragod, Kerala, Police-raid, Thalangara, Police, Tax, Electronic, Mobile accessories

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment