city-gold-ad-for-blogger

ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ കാലില്‍ വീണ് 2 പേര്‍ക്ക് ഗുരുതരം

പടന്ന: (www.kasargodvartha.com 30/01/2015) ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ കാലില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പിലിക്കോട് പുത്തിലോട്ടെ ബി.വി രാജന്‍ (44), പിലിക്കോട് കണ്ണങ്കൈയിലെ മോഹനന്‍ (42), ഓരിയിലെ പ്രസാദ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ രാജനെയും മോഹനനെയും മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലും പ്രസാദിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പടന്ന വടക്കേപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ കാലില്‍ വീണ് 2 പേര്‍ക്ക് ഗുരുതരം


Keywords : Kasaragod, Kanhangad, Trikaripur, Padanna, Injured, Hospital, Treatment, BV Rajan, Mohanan, Prasad, 2 Critically injured after falling granite from lorry.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia