കല്ല്യാണ വീടുകളെ ധന്യമാക്കിയ തളങ്കര ഗാനസംഘത്തിലെ അവസാന കണ്ണിയായ ഉമ്മു ഹലീമയും വിടവാങ്ങി
Dec 6, 2014, 09:09 IST
തളങ്കര: (www.kasargodvartha.com 06.12.2014) 20 വര്‍ഷത്തോളമായി കല്ല്യാണ വീടുകളില്‍ പ്രവാചക കീര്‍ത്തനങ്ങളും അറബി ഗാനങ്ങളും മദ്ഹ് മാലകളും ചൊല്ലി ധന്യമാക്കിയ തളങ്കര ഗാനസംഘത്തിലെ അവസാന കണ്ണിയായ ഉമ്മു ഹലീമയും വിടവാങ്ങി. ഉമ്മു ഹലീമയുടേയും മറ്റും നേതൃത്വത്തില്‍ 10 പേരടങ്ങുന്ന ഗാന സംഘമാണ് വിവാഹ വീടുകളെ ധന്യമാക്കി വന്നത്.
20 വര്‍ഷം മുമ്പ് വരെ ഈ സംഘം സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഈ സംഘത്തില്‍ പെട്ട ഓരോരുത്തരായി ഇല്ലാതായതോടെ ഗാനസംഘത്തിന്റെ പ്രവര്‍ത്തനവും നിലച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് തളങ്കര പള്ളിക്കാല്‍ സ്വദേശിയും ആലംപാടി മിനി എസ്റ്റേറ്റിന് സമീപത്തെ പരേതനായ അബ്ദുര്‍ റസാഖിന്റെ ഭാര്യയുമായ ഉമ്മു ഹലീമ (80) നിര്യാതയായത്.
മക്കള്‍: അബ്ദുര്‍ റഹ് മാന്‍, സഫിയ, മൈമൂന (ദുബൈ), റാബിയ, പരേതനായ ബദറുദ്ദീന്‍. മരുമക്കള്‍: അഹമ്മദ് ഖമീസ് റാഷിദ് (ഷെയ്ഖ് ദുബൈ), ഇബ്രാഹിം നാട്ടക്കാല്‍, ബീഫാത്വിമ, ബീവി. മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Related News:
തളങ്കര പള്ളിക്കാലിലെ ഉമ്മു ഹലീമ നിര്യാതയായി
Keywords: Kasaragod, Kerala, Thalangara, Marriage-house, Dead body, Malik Deenar Juma Masjid, Ummu Haleema no more.
Advertisement: