സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടി കൂടി
Dec 20, 2014, 09:23 IST
മംഗളൂരു: (www.kasargodvartha.com 20.12.2014) മംഗളൂര് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കസ്റ്റംസ് ജീവനക്കാരും ഇമിഗ്രേഷന്‍ അധികാരികളും ചേര്‍ന്ന് 750 ഗ്രാമോളം സ്വര്‍ണം പിടി കൂടി. വെള്ളിയാഴ്ചയാണ് സംഭവം. ദുബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരുവിലെത്തിയ മുംബൈ സ്വദേശിനിയായ നസ്നിന് ബാനു മഹ്ഫൂസ് ഖുരേഷി നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
രണ്ടു കവറുകളിലായി ആഭരണങ്ങളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് ഏതാണ്ട് പതിനാറ് ലക്ഷത്തിനു മുകളില്‍ വില വരും. മുംബൈയിലെ ഖദാക്കിലെ മഹ്ഫുസ് അയുബ് ഖുരേഷിയുടെ ഭാര്യയാണ് പിടിയിലായ നസ്നിന് ബാനു മഹ്ഫൂസ് ഖുരേഷി. പ്രതിയെ ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Keywords: Mangalore International Airport, Customs, Lady passenger, Seized, Gold ornaments, Arrest.
Advertisement:
Advertisement: