city-gold-ad-for-blogger

റിപ്പര്‍ ചന്ദ്രനെ പിടികൂടിയ എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: (www.kasargodvartha.com 24.12.2014) കുപ്രസിദ്ധ കുറ്റവാളി മുതുകുറ്റി ചന്ദ്രനെന്ന റിപ്പര്‍ ചന്ദ്രനെ പിടികൂടിയതുള്‍പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കി രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങി വിരമിച്ച എസ്.ഐ തൂങ്ങി മരിച്ച നിലയില്‍. കര്‍ണാടക പുത്തൂര്‍ കുറിഞ്ച സ്വദേശി നാരായണ മണിയാണി (63) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

തൊക്കോട്ടെ ഒരു ലോഡ്ജ് മുറിയിലാണ് മണിയാണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചതെന്നാണ് കരുതുന്നത്. പ്രമാദമായ ഗോഡ്ജലു കവര്‍ച്ചകേസ്, മംഗളൂരുവിലെ കള്ളനോട്ട് കേസ് എന്നിവ തെളിയിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു.

പുതിയ പ്രാദേശിക വാര്‍ത്താ ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് ആത്മ ഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. കുറച്ച് കാലമായി മാനസിക അസ്വസ്ഥതകളെ തുടര്‍ന്ന് വീട്ടില്‍ തന്നെയായിരുന്നു.

ആരോഗ്യ മന്ത്രി യു.ടി ഖാദര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റിപ്പര്‍ ചന്ദ്രനെ പിടികൂടിയ എസ്.ഐ തൂങ്ങിമരിച്ച നിലയില്‍


Keywords : Mangalore, Police, Suicide, Lodge, Death, Obituary, National, Accuse, Arrest, Narayana Maniyani, Ripper Chandran, Rtd Police officer found dead hanged. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia