city-gold-ad-for-blogger

മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 17കാരിയെ ലോഡ്ജുകളില്‍ പീഡിപ്പിച്ച കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.12.2014) മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 17കാരിയെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കൊല്ലം സ്വദേശിയായ യുവാവ് ചന്തേര പോലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി ശരത്താ (32) ണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പെണ്‍കുട്ടിയെ പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചും തളിപ്പറമ്പിലെ ഒരു ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.

വിവാഹവാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ശരത് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം വിവാഹം ചെയ്യില്ലെന്ന് അറിയിച്ചതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ കൊണ്ടുതന്നെ ഫോണില്‍ ശരത്തിനെ വിളിച്ച് തൃക്കരിപ്പൂരിലെത്തിക്കുകയും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ശരത്തിന് ഭാര്യയും മക്കളുമുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നീലേശ്വരം സി.ഐയുടെ അഭാവത്തില്‍ വെള്ളരിക്കുണ്ട് സി.ഐ സുരേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പയ്യന്നൂര്‍ പോലീസിന് കൈമാറുമെന്നാണ് സി.ഐ. പറയുന്നത്.
മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 17കാരിയെ ലോഡ്ജുകളില്‍ പീഡിപ്പിച്ച കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജമ്മുവില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടനിലയില്‍
Keywords: Kasaragod, Kerala, Lodge, Molestation, Missed call, Phone-call, custody, Police, complaint, Kollam native held for molesting.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia