city-gold-ad-for-blogger

അമ്മത്തൊട്ടിലില്‍ കുഞ്ഞെത്തിയത് ഇതുവഴി...

കാസര്‍കോട്: (www.kasargodvartha.com 19.11.2014) ചൊവ്വാഴ്ച വൈകുന്നേരം 5.30നാണ് രണ്ട് സ്ത്രീകള്‍ മൂന്ന് ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞുമായി ജനറല്‍ ആശുപത്രി പരിസരത്തെത്തിയത്. ഏറെ നേരം അമ്മത്തൊട്ടില്‍ അന്വേഷിച്ചും ഇവര്‍ക്ക് അത് കണ്ടെത്തനായില്ല. കുഞ്ഞിനെ എന്തുചെയ്യണമെന്നറിയാതെ ഇവര്‍ അസ്വസ്ഥരായിരുന്നു.

തൊട്ടിലന്വേഷിച്ച ഇവര്‍ക്ക് തൊട്ടില്‍ കടയാണ് പലരും കാട്ടികൊടുത്തത്. ഒടുവില്‍ ഇവര്‍ സെക്യൂരിറ്റി ജീവനക്കാരനോട് കാര്യം തിരക്കി. കുഞ്ഞിനെ ഉപേക്ഷിക്കാനാണെങ്കില്‍ സന്ധ്യാസമയം കഴിഞ്ഞ് അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് ജീവനക്കാരന്‍ ഉപദേശിച്ചു.

ജീവനക്കാരും ആള്‍ക്കാരും ഒഴിഞ്ഞ നേരത്ത് കുഞ്ഞിനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ ഉപദേശം. ഉപദേശം സ്വീകരിച്ച് സ്ത്രീകള്‍ ജനറലാശുപത്രിക്കരികിലെ മരത്തണലില്‍ ഏഴ് മണിവരെ കാത്തിരുന്നു, പിഞ്ചുകുഞ്ഞിനെയും നേഞ്ചോട് ചേര്‍ത്ത്. അമ്മയുടെ ചൂടേറ്റ് മാറില്‍ ഒട്ടിച്ചേര്‍ന്ന കുഞ്ഞ് ഒന്നും അറിയാതെ മയങ്ങിക്കിടക്കുകയായിരുന്നു.

7.15 മണിയോടെ വെളുത്ത സ്‌കൂട്ടറില്‍ രണ്ട് ചെറുപ്പക്കാര്‍ ഇവര്‍ക്കരികെയെത്തി. രണ്ട് പേരും വല്ലാതെ ഭയന്നിരുന്നതായി ദൃക്‌സാക്ഷികള്‍ ഓര്‍ക്കുന്നു. സ്‌കൂട്ടറിലെത്തിയവര്‍ സ്ത്രീകളില്‍ നിന്നും കുട്ടിയെ വാങ്ങി. പിന്‍ സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു. അമ്മത്തൊട്ടിലിന് താഴെ സ്‌കൂട്ടര്‍ നിര്‍ത്തിയ ചെറുപ്പക്കാര്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അങ്ങനെ ഒരു കൂഞ്ഞ് കൂടി അമ്മത്തൊട്ടിലിലെത്തി. ഇനി സംസ്ഥാനത്തിന്റെ അഥിതിയായി അവന്‍ വളരും... താന്‍ ആരാണെന്നറിയാതെ.

ഇനിയുമുണ്ട് ചില കാര്യങ്ങള്‍, അത് അടുത്ത ദിവസം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അമ്മത്തൊട്ടിലില്‍ കുഞ്ഞെത്തിയത് ഇതുവഴി...

Keywords : Kasaragod, Baby, Hospital, Ammathottil, Security, Family, General Hospital, The way to Ammathottil 1. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia