കടല്‍യാത്ര തുടങ്ങി
Nov 21, 2014, 17:00 IST
മംഗളൂരു: (www.kasargodvartha.com 21.11.2014) കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള കടല്‍ യാത്ര മംഗളൂരു ഹാര്ബറിനിന്നും ആരംഭിച്ചു. മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വിവിധ മത്സ്യതൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ യാത്ര സംഘടിപ്പിക്കുന്നത്. കടലും തീരവും ജലാശയവും മത്സ്യസമ്പത്തും സംരക്ഷിക്കുക എന്നാവശ്യപ്പെട്ടാണ് യാത്ര. കടല്‍ യാത്ര മേധാ പട്കര്‍ ഉദ്ഘാടനം ചെയ്തു.
പൊതുജന ക്ഷേമം നടപ്പിലാക്കാനല്ല, വിവിധ രാജ്യങ്ങള്‍ സഞ്ചരിച്ച് കരാറുകളില്‍ ഒപ്പിടാനാണ് നമ്മെ ഭരിക്കുന്നവര്‍ക്ക് താല്പര്യമെന്ന് മേധാപട്കര്‍ പറഞ്ഞു. ഈ കരാറുകള്‍ അടിസ്ഥാന ജനവിഭാഗത്തിന് ഉപകാമല്ല ഉപദ്രവങ്ങളാണ് ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്. ആര് ഭരിച്ചാലും കോര്‍പറേറ്റ് താല്പര്യങ്ങള്ക്കാണ് പരിഗണന നല്ക്കുന്നതെന്നും മേധാപട്കര്‍ അഭിപ്രായപ്പെട്ടു.
200മീറ്റര്‍ മുതല്‍ 500 മീറ്റര്‍ ആഴം വരെയുള്ള കടലിലെ കരുതല്‍ മേഖല, കടലും തീരവും ഉള്‍പ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖല, സ്രാവുപിടിത്ത നിരോധം തുടങ്ങിയ നിയന്ത്രണങ്ങള്‍ മത്സ്യബന്ധന മേഖലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സമര നേതാക്കള്‍ ആരോപിച്ചു. പരമ്പരാഗത മത്സ്യതൊഴിലാളികളെ നിയന്ത്രണങ്ങളുടെ പേരില്‍ പ്രയാസപ്പെടത്തുമ്പോഴും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന വിദശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും വരുത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഭൂരഹിതരായ മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് സെന്റ് ഭൂമിയും വാസയോഗ്യമായ ഭവനവും നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകമെന്നും സമര നേതാക്കള്‍ ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ബസുകള്‍കൊണ്ടൊരു ദേശീയ പതാക
Keywords : Sea, Journey, Mangalore, Fisher workers, Mangaluru to Thiruvananthapuram, Kerala Independent Fishworkers Federation, Mangaluru.
Keywords : Sea, Journey, Mangalore, Fisher workers, Mangaluru to Thiruvananthapuram, Kerala Independent Fishworkers Federation, Mangaluru.







