city-gold-ad-for-blogger

ഹൈക്കോടതി ഉത്തരവില്‍ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഭക്തര്‍ എച്ചിലില്‍ മഡെ സ്‌നാനം നടത്തി

മംഗളൂരു:(www.kasargodvartha.com 27.11.2014) കര്‍ണാടക ഹൈക്കോടതി അനുമതിയോടെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പരമ്പരാഗതമായ മഡെ സ്‌നാനം നടത്തി. കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള 600 ഓളം വിശ്വാസികള്‍ എച്ചില്‍ ഇലയില്‍ സ്‌നാനം ചെയ്തു. നവംബര്‍ മാസത്തെ ഷഷ്ടി പഞ്ചമി ദിനത്തിലാണ് ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് മഹാപൂജ കഴിഞ്ഞ് ബ്രാഹ്മണര്‍ ഊണ് കഴിച്ചതിന് ശേഷമാണ് എച്ചില്‍ സ്‌നാനം നടത്തിയത്.

ഹൈക്കോടതി ഉത്തരവില്‍ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഭക്തര്‍ എച്ചിലില്‍  മഡെ സ്‌നാനം നടത്തി

എച്ചിലിലയില്‍ ഉരുണ്ടതിന് ശേഷം ഭക്തര്‍ കുമാരധാരാ നദിയില്‍ സ്‌നാനം ചെയ്തു. മടെ സ്‌നാനത്തിനൊപ്പം പ്രത്യേക പൂജകളും പ്രര്‍ഥനകളും നടന്നിരുന്നു. ബ്രാഹ്മണര്‍ ഊണ് കഴിച്ചതിന് ശേഷമുള്ള എച്ചിലിന് മുകളിലൂടെ കീഴ്ജാതിക്കര്‍  ഉരുള്‍ നേര്‍ച്ചയിലൂടെ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പുരാതനമായ ഈ ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചില പരിഷ്‌കാരങ്ങള്‍ ഏര്‍പെടുത്താന്‍ ശ്രമിച്ചതിനെ ചില ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ്  ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

ആചാരത്തില്‍ മാറ്റം വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ക്ഷേത്ര ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ക്ഷേത്രത്തിന് പുറത്തും അകത്തും നിലയുറപ്പിച്ചിരുന്നു. ഏറെ കാലത്തെ വിവാദത്തിന് ശേഷമാണ് ഹൈക്കോടതി വിധിയോടെ കര്‍ണാടകയില്‍ എച്ചിലില്‍ സ്‌നാനം നടന്നത്.

ഹൈക്കോടതി ഉത്തരവില്‍ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഭക്തര്‍ എച്ചിലില്‍  മഡെ സ്‌നാനം നടത്തി ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  High-Court, Temple, Mangalore, court, Karnataka, Devotees perform Yede Snana at Kukkikatte temple

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia