city-gold-ad-for-blogger

ബാര്‍ കോഴ വിവാദം: ഇപ്പോള്‍ നടത്തുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ -കോടിയേരി

കാസര്‍കോട്: (www.kasargodvartha.com 25.11.2014) ബാര്‍കോഴ വിവാദത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബാര്‍ കോഴ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ കാസര്‍കോട് കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നിയമം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ആരോപണ വിധേയരായവരെ സംരക്ഷിക്കാനാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്നും അദ്ദേഹം ആരോപിച്ചു.

കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഴിമതി ആരോപിതനായ കെ.എം. മാണി രാജിവെക്കണമെന്നും കോഴ വിവാദത്തില്‍ മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ പി. രാഘവന്‍, എ.കെ. നാരായണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
ബാര്‍ കോഴ വിവാദം: ഇപ്പോള്‍ നടത്തുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ -കോടിയേരി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia