city-gold-ad-for-blogger

ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം

മാഹിന്‍ കുന്നില്‍

ദുബൈ: (www.kasargodvartha.com 07.11.2014) പ്രവാസ ലോകത്തെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തിളങ്ങി നില്‍ക്കുന്ന പിതാവും രണ്ടു മക്കളും കാസര്‍കോടിനു അഭിമാനമാകുന്നു. യു.എ.ഇ. യിലെ ഷട്ടില്‍ കോര്‍ട്ടുകളില്‍ ഇടിമുഴക്കമുള്ള സ്മാഷുകളും തൂവല്‍സ്പര്‍ശമുള്ള പ്ലേസുകളുമായി ചൂരിയിലെ സിറാജും രണ്ടു മക്കളുമാണ് കോര്‍ട്ടുകളില്‍ നിന്നു കോര്‍ട്ടുകളിലേക്ക് ജൈത്രയാത്ര നടത്തുന്നത്.

നാലു വര്‍ഷത്തോളമായി ബാഡ്മിന്റണ്‍ സര്‍ക്യൂട്ടുകളില്‍ നിറസാന്നിദ്ധ്യമാണ് ഈ ഷട്ടില്‍ കുടുംബം.
മൂത്തമകള്‍  നഫീസ സാറ, അവറോണ്‍ ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂളിലെ  എട്ടാം ക്ലാസില്‍ പഠിക്കുന്നു. അണ്ടര്‍  19, 17,14  ജി.സി.സി. ചാമ്പ്യനാണ്.  കൂടാതെ  ഖത്തര്‍  ഇന്റ്‌റര്‍  നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ഇതേ വിഭാഗത്തില്‍ സാറ കിരീടം  ചൂടി. ദുബൈ  ഇന്ത്യ ക്ലബ്ബ്, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാഡ്മിന്റണ്‍ ഫെസ്റ്റിവല്‍ 2014, ഫുജൈറ ഓപ്പണ്‍, അബുദാബി  ഓപ്പണ്‍  തുടങ്ങിയ ഷട്ടില്‍ കോര്‍ട്ടുകളിലെല്ലാം  മിന്നും പ്രകടനത്തോടെ വിവിധ വിഭാഗത്തില്‍ നിന്നായി നിരവധി  കിരീടങ്ങള്‍ ചൂടി. സാറയുടെ അനുജത്തി  സൈനബ റീം, അണ്ടര്‍ 10 വിഭാഗത്തില്‍ സാറ മത്സരിച്ച വേദികളിലെല്ലാം  കിരീടം നേടിയിട്ടുണ്ട്.

ഈ  സഹോദരിമാര്‍  എത്തിയതോടെ  ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍  അവറോണ്‍ സ്‌കൂളിനും നിരവധി കിരീടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. സ്‌കൂള്‍  വിഭാഗത്തില്‍ കഴിഞ്ഞ  രണ്ടു വര്‍ഷമായി അവറോണ്‍  സ്‌കൂളാണ്  യു.എ.ഇ. ചാമ്പ്യന്‍. ഇതേ  വിദ്യാലയത്തിലെ  ആറാം  ക്ലാസ്  വിദ്യാര്‍ത്ഥിനിയാണ്  സൈനബ  റീം.

നവംബര്‍ അവസാനം  ചെന്നൈയില്‍  നടക്കുന്ന  സി.ബി.എസ്.ഇ. നാഷണല്‍ ടൂര്‍ണമെന്റില്‍മത്സരിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്  ഈ സഹോദരിമാര്‍. കേരള  സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  പ്രഗത്ഭനായ  കോച്ച്  പാലക്കാട് സ്വദേശിയായ  ഷൈനിന്റെ കീഴിലാണ് ഇപ്പോള്‍ ദുബായില്‍  പരിശീലനം.

ദുബൈ  മീഡിയ  കമ്പനിയിലെ  ഐ.ടി.തലവനായ  സിറാജും  ഷട്ടില്‍ രംഗത്തെ  തിളങ്ങുന്ന  താരമാണ്.   യു.എ.ഇ.യിലെ  മാസ്‌റ്റേര്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യനാണ് സിറാജ്.  മൊഗ്രാല്‍  പുത്തൂര്‍  സ്വദേശി  റാബിയയാണ്  സിറാജിന്റെ ഭാര്യ.  മാതാപിതാക്കളുടെ  നിറഞ്ഞ പ്രോത്സാഹനമാണ്  ഇരുവര്‍ക്കും ലഭിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം
ഈ ബാഡ്മിന്റണ്‍ കുടുംബം കാസര്‍കോടിനു അഭിമാനം

Keywords : Dubai, Gulf, Sports, Kasaragod, Choori, Kerala, Siraj and Family, Nafeesa Sara, Sainaba Reem. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia