city-gold-ad-for-blogger
Aster MIMS 10/10/2023

ചന്തേര പോലീസ് സ്‌റ്റേഷനില്‍ യുവാവിന്‌ പീഡനം: സ്‌റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

ചെറുവത്തൂര്‍: (www.kasargodvartha.com 01.10.2014) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചന്തേര പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചന്തേര പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യ്തു. ശ്രീജിത്ത് മാടക്കാല്‍ അധ്യക്ഷത വഹിച്ചു. റെജീഷ് ബാബു സ്വാഗതവും പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

പോലീസിന്റെ മൂന്നാം മുറ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സാജിദ് മൗവ്വല്‍ പറഞ്ഞു.

ഉദിനൂരിലെ എന്‍. ഇര്‍ഷാദിനെയാണ്(20) പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ധര്‍ണ നടത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  Police Station March, Chandera Police, March, Attack, Assault, Youth Congress Worker, Cheruvathur, Assault, Hospital, Bike, Complaint, Youth congress march against Chandera police station. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL