Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കസ്റ്റഡി മര്‍ദനം: ബുധനാഴ്ച ചന്തേര പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്.ഐ. മനോജിനേയും March, Police Station March, Youth Congress Worker, Cheruvathur, Assault, Hospital, Bike, Complaint, KSU volunteer assaulted by police, KSU Worker assaulted by police.
ചെറുവത്തൂര്‍: (www.kasargodvartha.com 30.09.2014) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്.ഐ. മനോജിനേയും അഡീഷണല്‍ എസ്.ഐ. ചന്ദ്രമോഹനനേയും സസ്‌പെന്റ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ചന്തേര പോലീസ് സ്‌റ്റേഷനിലേക്ക മാര്‍ച്ച് നടത്തും.

ഉദിനൂരിലെ എന്‍. ഇര്‍ഷാദിനെയാണ്(20) പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. പോലീസ് കൈകാട്ടിയിട്ടും നിര്‍ത്തിയില്ലെന്നാരോപിച്ച് യുവാവിനെ കസ്റ്റഡയിലെടുത്ത് മര്‍ദിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കുറിച്ചുകൊണ്ടുപോയ പോലീസ് യുവാവിന്റെ വീട്ടിലെത്തി ആദ്യം ബൈക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുക്കുമ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന ഇര്‍ഷാദിനോട് സ്‌റ്റേഷനില്‍ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഇര്‍ഷാദ് മനുഷ്യാവകാശ കമ്മീഷനും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ ഫോണ്‍ മാറിവിളിച്ചതിന് വനിതാ പോലീസുകാരിയുടെ ഭര്‍ത്താവിനെയും ഇത്തരത്തില്‍ ചന്തേര പോലീസ് സ്‌റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട് എ.ആര്‍. ക്യാമ്പില്‍ തീവ്രപരിശീലനത്തിന് അയച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വീണ്ടും ചന്തേര സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനം നടന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
March, Police Station March, Chandera Police, Attack, Assault, Youth Congress Worker, Cheruvathur, Assault, Hospital, Bike

Related News:
പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍
Also Read:
അവിഹിതബന്ധം ആരോപിച്ച് യുവാവിന് സദാചാര പോലീസിന്റെ മര്‍ദനം
Keywords: March, Police Station March, Chandera Police, Attack, Assault, Youth Congress Worker, Cheruvathur, Assault, Hospital, Bike, Complaint, KSU volunteer assaulted by police,  KSU Worker assaulted by police. 

Advertisement:

Post a Comment