ബസ്സിലിടിച്ച ഓട്ടോ 20 അടി താഴ്ചയിലേക്കു മറിഞ്ഞു, 2 പേര്‍ മരിച്ചു, നിരവധി പേര്‍ക്കു ഗുരുതരം
Oct 18, 2014, 12:07 IST
മംഗലാപുരം:(www.kasargodvartha.com 18.10.2014) കാര്‍ക്കള മാവിനക്കട്ടയില്‍ സ്വകാര്യ ബസ് ഓട്ടോ റിക്ഷയിലിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ 20 അടി താഴ്ചയുള്ള കുഴിയിലേക്കു വീണ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഇതിലെ യാത്രക്കാരായിരുന്നു മരണപ്പെട്ടവര്‍.
ജമീല(65), നെഹ(എട്ട്) എന്നിവരാണ് മരിച്ചത്. കാര്‍ക്കളയില്‍ നിന്നു മംഗലാപുരത്തേക്കു പോവുകയായിരുന്ന വിശാല്‍ മോട്ടോര്‍സും, കാര്‍ക്കളയില്‍ നിന്നു മാവിനക്കട്ടയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും ആണ് കൂട്ടിയിടിച്ചത്.
ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ നില അതീവ ഗുരുതരമാണ്. അപര്‍ണ(18), ഷൈനാസ്(35), റുക്‌സാന(25), ഫൈസല്‍, മിര്‍സ, ഭവാനി ശങ്കര്‍, കാലപ്പ, ശ്രീനിവാസ്, മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കാര്‍ക്കള, ഉടുപ്പി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Jamila And Neha, Tragic Road Accident, Auto Rickshaw, Mavinakatte, Nandalike, Vishal Motors, Karkala To Mangalore, Aparna, Shainaz, Ruksana, Sustained Injuries, Mohammed Shariff, Private Hospital, Bavani Shanker, Kalappa And Bus Driver, Mangalore, Accident, Bus, Autorikshaw, Manjeshwaram, died, Injured, National
Advertisement: