city-gold-ad-for-blogger

കവര്‍ച്ചാ സംഘത്തെ കുടുക്കിയത് നാട്ടുകാരുടെ ജാഗ്രത; രക്ഷപ്പെട്ട കര്‍ണാടക സ്വദേശിയെ തിരയുന്നു

കുമ്പള: (www.kasargodvartha.com 22.10.2014) ചൊവ്വാഴ്ച രാത്രി കുമ്പള പോലീസ് അറസ്റ്റു ചെയ്ത അഞ്ചംഗ സംഘത്തെ ബുധനാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റു മുമ്പാകെ ഹാജരാക്കും. പ്രതികളെ കുമ്പള പോലീസ് സ്‌റ്റേഷനില്‍ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. നാട്ടുകാര്‍ വീടുവളഞ്ഞപ്പോള്‍ ഓടി രക്ഷപ്പെട്ട ഇവരുടെ സംഘത്തില്‍ പെട്ട കര്‍ണാടക സ്വദേശിയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിവരുന്നതായി കുമ്പള സി.ഐ. സുരേഷ് ബാബു പറഞ്ഞു.

ഉപ്പള കുബണൂരിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട സംഘത്തെ തിങ്കളാഴ്ച രാത്രി നാട്ടുകാര്‍ വീടു വളഞ്ഞു പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. മഞ്ചേശ്വരം ആനക്കല്ലിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനായിരുന്നു പദ്ധതി. ഇതാണ് നാട്ടുകാരുടെയും പോലീസിന്റെയും സന്ദര്‍ഭോചിതമായ നീക്കത്തിലൂടെ തകര്‍ത്തത്.

മുംബൈ സ്വദേശികളായ ഭാസ്‌ക്കരന്‍(62), ദീനാനാഥ്(59), മൃത്യുഞ്ജയന്‍(32), കര്‍ണാടക സ്വദേശി ജയശീലന്‍(36), ഉപ്പള കോടിബയല്‍ സ്വദേശി അബ്ദുല്‍ അസീസ് (48)എന്നിവരാണ് അറസ്റ്റിലായവര്‍. മുംബൈയിലും മറ്റും ജയിലുകളില്‍ കഴിയുമ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നതെന്നും കവര്‍ച്ചയ്ക്കു പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.

പ്രതികളില്‍ നിന്നു തോക്ക്, ആറു തിരകള്‍, മൂന്നു വാള്‍, കയര്‍, പ്ലാസ്റ്റര്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, അഞ്ച് മൊബൈലുകള്‍, പണം എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച ടവേര കാറിന്റെ നമ്പര്‍ വ്യാജമാണെന്നു  അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു.

നാട്ടുകാരുടെ ജാഗ്രതയും പോലീസിന്റെ ഉണര്‍ന്നു പ്രവര്‍ത്തിക്കലുമാണ് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്യാനും അതു വഴി വലിയൊരു കവര്‍ച്ച തടയാനും സാധിച്ചത്. കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത്, കുമ്പള സി.ഐ. സുരേഷ് ബാബു, എസ്.ഐ. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊള്ള സംഘത്തെ അറസ്റ്റു ചെയ്ത്. ഇവര്‍ക്കു മറ്റു കവര്‍ച്ചകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

കവര്‍ച്ചാ സംഘത്തെ കുടുക്കിയത് നാട്ടുകാരുടെ ജാഗ്രത; രക്ഷപ്പെട്ട കര്‍ണാടക സ്വദേശിയെ തിരയുന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് പീഡനം

Keywords:  Kumbala, Police-station, House, Uppala, Police, Mumbai, Jail, Car, Kasaragod, Kerala. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia