city-gold-ad-for-blogger

മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ചാ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍; കുഞ്ചത്തൂര്‍ മാടാ ക്ഷേത്രക്കവര്‍ച്ച തെളിഞ്ഞു

മഞ്ചേശ്വരം:(www.kasargodvartha.com 11.10.2014) പ്രശസ്തമായ മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാട ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുള്‍പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ ഉള്‍പെട്ട നാല് പേരെ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കര്‍ക്കള ഇരുവത്തൂര്‍ വൈരബേട്ടുവിലെ ജീവന്‍ പൂജാരി (32), ബെല്‍ത്തങ്ങാടി ഗുരുണിക്കരയിലെ ബഷീര്‍ (27), ബണ്ട്വാള്‍ ബജീറിലെ സാര്‍ക്കടബയല്‍ ഹൗസിലെ ജോസി വേജസ് (49), ചിപ്പാര്‍ അടുക്കത്തിമാര്‍ ഹൗസിലെ ദയക്കര ആചാരി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരത്തെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കുഞ്ചത്തൂര്‍ മാടാക്ഷേത്രത്തിലെ കവര്‍ച്ചയെ കൂടാതെ കാപ്പിക്കാട് ഉമാമഹേഷ്വര ക്ഷേത്രത്തിലും കണ്വതീര്‍ത്ത ബ്രഹ്മേശ്വര ക്ഷേത്രത്തിലും മഞ്ചേശ്വരത്തിലെ ഒരു കടയിലും നടന്ന കവര്‍ച്ച കേസുകള്‍ക്ക് ഇപ്പോള്‍ പിടിയിലായ സംഘത്തിന് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതു കൂടാതെ കര്‍ണാടകയില്‍ നടന്ന അഞ്ചോളം ക്ഷേത്രക്കവര്‍ച്ചകള്‍ക്കും തുമ്പായിട്ടുണ്ട്.

മഞ്ചേസ്വരത്തും മറ്റുമായി അടുത്തിടെ നടന്ന മറ്റുകവര്‍ച്ചകളിലും ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. സംഘത്തിലെ മുഖ്യസൂത്രധാരന്‍ ജീവന്‍ പൂജാരി കര്‍ണാടകയിലെ ബജ്‌പെ സ്റ്റേഷനിലെ ആറും, കാര്‍ക്കളസ്റ്റേഷനില്‍ രണ്ടും കേസുകളില്‍ പ്രതിയാണ്. ആറ് മാസം മുമ്പ് ജയിലില്‍ നിന്നും ഇറങ്ങിയ ഇയാള്‍ ഇപ്പോള്‍ കര്‍ണാടകയിലെ നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപുള്ളിയാണ്. മറ്റൊരു കവര്‍ച്ചാ കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ജോസിവേജസുമായുള്ള ബന്ധമാണ് കവര്‍ച്ചാസംഘം രൂപീകരിക്കാനും മഞ്ചേശ്വരം ഭാഗങ്ങളില്‍ കവര്‍ച്ച നടത്താനും പദ്ധതിയിട്ടത്.

സംഘത്തിലെ കൂട്ടാളികളായ ബഷീറിന്റെയും ദയക്കര ആചാരിയുടേയും കവര്‍ച്ചകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. ദിവസങ്ങളായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെയും ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം വിദഗ്ദമായി നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തെ വലയിലാക്കാന്‍ കഴിഞ്ഞത്.

തുളുനാട്ടില്‍ കോളിളക്കമുണ്ടാക്കിയ ക്ഷേത്ര മോഷ്ടാക്കളെ പിടികൂടിയ സംഘത്തില്‍ ഡി.വൈ.എസ്.പിക്ക് പുറമെ കുമ്പള സി.ഐ സുരേഷ് കുമാര്‍, മഞ്ചേശ്വരം എസ്.ഐ പ്രമോദ്, സ്‌ക്വാഡ് അംഗങ്ങളായ സനീഷ് സിറിയക്, സുനില്‍ എബ്രഹാം, പ്രദീപ് ചവറ, പ്രകാശന്‍ നീലേശ്വരം, ശ്രീജിത്ത് കയ്യൂര്‍, ശ്രീജിത്ത്, ജയപ്രകാശ്, ഷാഡോ പോലീസ് അംഗങ്ങളായ ജിതേഷ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു. കവര്‍ച്ചാ മുതലുകള്‍ വിറ്റുകിട്ടുന്ന പണം മംഗലാപുരത്തെ ചൂതാട്ടകേന്ദ്രങ്ങളിലും മദ്യശാലകളിലുമാണ് പ്രതികള്‍ ചിലവഴിക്കുന്നത്. ക്ഷേത്രകവര്‍ച്ചാ പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് മഞ്ചേശ്വരത്തെ നാട്ടുകാര്‍.

മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ചാ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍; കുഞ്ചത്തൂര്‍ മാടാ ക്ഷേത്രക്കവര്‍ച്ച തെളിഞ്ഞു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Manjeshwaram, Police, kasaragod, Kerala, arrest, Manjeshwaram Temple robbery: 4 arrested 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia