city-gold-ad-for-blogger
Aster MIMS 10/10/2023

'ഹരം തേടുന്ന യുവ തലമുറയും ലഹരിയില്‍ നശിക്കുന്ന യുവത്വവും' ദുബൈ KMCC ലഹരി വിരുദ്ധ സംഗമം ശ്രദ്ധേയമായി

ദുബൈ: (www.kasargodvartha.com 28.10.2014) 'ഹരം തേടുന്ന യുവ തലമുറയും ലഹരിയില്‍ നശിക്കുന്ന യുവത്വവും' എന്ന വിഷയത്തില്‍ ദുബൈ കെ.എം.സി.സി മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ സംഗമം ശ്രദ്ധേയമായി.

കുത്തഴിഞ്ഞ ജീവിത സാഹചര്യങ്ങളും അമിത സ്വാതന്ത്ര്യവും മാതാപിതാക്കളുടെ അശ്രദ്ധയും യുവതലമുറയിലെ നല്ലൊരു വിഭാഗം പേരെ ലഹരിക്കും മദ്യത്തിനും അടിമയാക്കുന്നു. ഇതിനെതിരെ ബോധവല്‍ക്കരണങ്ങളും ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഈ സാമൂഹ്യ വിപത്ത് കാട്ടു തീ പോലെ പടരുകയാണെന്നും ഈ സാഹചര്യത്തില്‍ ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ സംഗമം എന്തുകൊണ്ടും അഭിനന്ദനീയമാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഹനീഫ് കല്‍മട്ട അധ്യക്ഷനായിരുന്നു.

ചടങ്ങില്‍ വ്യവസായ പ്രമുഖനും മസ്‌കറ്റ് കെ.എം.സി.സി നേതാവും ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവുമായ അബ്ദുല്‍ ലത്വീഫ് ഉപ്പളയെ മോമെന്റോ നല്‍കി ആദരിച്ചു. മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന ബൈത്തുറഹ്മ ഭവന നിര്‍മാണ പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫില്‍ നിന്നും സ്വീകരിച്ച് ദുബൈ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം നിര്‍വഹിച്ചു.

അന്യ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം തേടിയെത്തുന്ന മലയാളി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നടത്തിയ പഠനം ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്ത് കൊണ്ട് വരുന്നത്. നാളത്തെ നായകന്മാരാകേണ്ട ഒരു തലമുറ നാശത്തിന്റെ കുത്തൊഴുക്കിലാണ്. മതങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നകന്ന് അധാര്‍മ്മികതയിലേക്ക് കടന്നു പോകുമ്പോഴാണ് അശാന്തിയില്‍ നിന്ന് മുക്തി നേടാന്‍ എന്ന പേരില്‍ ഇവര്‍ ലഹരിയില്‍ അഭയം തേടുന്നതെന്നും ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു.

അബ്ദുല്‍ ലത്വീഫ് ഉപ്പള, യൂത്ത് ലീഗ് നേതാവ് സെഡ് എ കയ്യാര്‍, സംസ്ഥാന കെ.എം.സി.സി നേതാക്കളായ ഒ.കെ ഇബ്രാഹിം, ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഡോ ഇസ്മാഈല്‍, അസീസ് ബള്ളൂര്‍, പഞ്ചായത്ത് ഭാരവാഹികളായ ഖാലിദ് മള്ളങ്കൈ, നിസാര്‍ ഐ.ബി, ഇബ്രാഹിം ബേരികെ, സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരികെ, മുഹമ്മദ് നാഫി എന്നിവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'ഹരം തേടുന്ന യുവ തലമുറയും ലഹരിയില്‍ നശിക്കുന്ന യുവത്വവും' ദുബൈ KMCC ലഹരി വിരുദ്ധ സംഗമം ശ്രദ്ധേയമായി

'ഹരം തേടുന്ന യുവ തലമുറയും ലഹരിയില്‍ നശിക്കുന്ന യുവത്വവും' ദുബൈ KMCC ലഹരി വിരുദ്ധ സംഗമം ശ്രദ്ധേയമായി


Keywords : Kasaragod, Mangalpady, KMCC, Kerala, Gulf, Anti-Drug-Seminar, Anti narcotic meet. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL