city-gold-ad-for-blogger

നിക്കാഹിനു തൊട്ടു മുമ്പ് വധുവിന്റെ പിതാവിനെ കാണാതായി; ആകാംക്ഷയ്‌ക്കൊടുവില്‍ നിക്കാഹ് നടത്തി

കാസര്‍കോട്: (www.kasargodvartha.com 26.10.2014) മകളുടെ നിക്കാഹ് ദിവസം രാവിലെ പിതാവിനെ കാണാതായി. ഒടുവില്‍ പിതാവ് ഇല്ലാതെ തന്നെ ഖാസിയുടെ ഉത്തരവാദിത്വത്തില്‍ നിക്കാഹ് നടത്തി.

നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഹാളില്‍ വെച്ച് ഞായറാഴ്ച രാവിലെ 10.30 മണിക്ക് നിക്കാഹും തുടര്‍ന്ന് വിവാഹ സല്‍ക്കാരവും നടക്കേണ്ടതായിരുന്നു. എന്നാല്‍ നിക്കാഹിനുള്ള സമയമായിട്ടും നിക്കാഹ് നടത്തിക്കൊടുക്കേണ്ട വധുവിന്റെ പിതാവ് എത്തിയില്ല. ഇയാള്‍ക്കു വേണ്ടി വരന്റെ ഭാഗത്തു നിന്നുള്ളവരടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് വിവരം കാസര്‍കോട് ഖാസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിവാഹ സ്ഥലം ഖാസിയുടെ പരിധിയില്‍ ആയിരുന്നില്ല. ഈ തടസം നീക്കാന്‍ നിക്കാഹ് ഖാസിയുടെ അധികാര പരിധിയില്‍ വരുന്ന മറ്റൊരു ഹാളിലേക്കു മാറ്റുകയായിരുന്നു.

ഖാസിയുടെ കാര്‍മികത്വത്തില്‍ അവിടെ വെച്ച് നിക്കാഹ് നടത്തിയ ശേഷം വിവാഹസല്‍ക്കാരം നേരത്തേ നിശ്ചയിച്ച ഹാളില്‍ തന്നെ നടത്തുകയും ചെയ്തു. നിക്കാഹ് മംഗളകരമായി നടന്നുവെങ്കിലും വധുവിന്റെ പിതാവിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നിക്കാഹിനു തൊട്ടു മുമ്പ് വധുവിന്റെ പിതാവിനെ കാണാതായി; ആകാംക്ഷയ്‌ക്കൊടുവില്‍ നിക്കാഹ് നടത്തി

Keywords : Kasaragod, Wedding days, Kerala, Father, Missing, Father disappeared before daughter's wedding. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia