മംഗലാപുരം സ്വദേശി റിയാദില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിച്ചു
Oct 24, 2014, 08:48 IST
മംഗലാപുരം: (www.kasargodvartha.com 24.10.2014) ബെല്‍ത്തങ്ങാടി സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബെല്‍ത്തങ്ങാടി കരപ്പാടി പുത്തിലയിലെ അബ്ദുല്‍ ഖാദര്‍ ബ്യാരിയുടെ മകന് അബൂബക്കര്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല നടന്നത്. 15 വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു അബൂബക്കര്‍.
ചൊവ്വാഴ്ച മുറിയിലെത്തിയ രണ്ട് പേര് അബൂബക്കറിന് നേരെ വെടിയുതിര്‍ത്ത് കൈവശമുണ്ടായിരുന്ന 4,000 സൗദി റിയാല്‍ കവരുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കഴുത്തിന് വെടിയേറ്റ അബൂബക്കര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ഈയിടെ മക്കയില്‍ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ അബൂബക്കര്‍ അടുത്ത ആഴ്ച നടക്കുന്ന ജ്യേഷ്ഠന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു കൊലപാതതം. കൊലപാതകം സംബന്ധിച്ച് റിയാദ് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. രണ്ടുപേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്. അബൂബക്കറിന് ഭാര്യയും മൂന്ന് പെണ്മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്.
Also Read:
സിയാചിനില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
Keywords: Karappady, Puthila, Beltangady, Murdered, Riyadh, Saudi Arabia, Deceased, Aboobakar, Abdul Khadar Beary, Incident took place, Working, Past 15 years, Mecca, Hometown, Elder daughter’s wedding, Next week.
Advertisement: