ദുബൈയില്‍ നിന്നും മംഗലാപുരത്തെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ 100 യാത്രക്കാരുടെ ലഗേജ് എത്തിയില്ല
Oct 4, 2014, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) ദുബൈയില്‍ നിന്നും വെള്ളിയാഴ്ച രാത്രി 10.30 മംഗലാപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ 180 യാത്രക്കാരില്‍ 100 യാത്രക്കാരുടെ ലഗേജുകള്‍ ഇനിയും എത്തിയില്ല. ദുബൈ-മംഗലാപുരം ഐ.എക്‌സ് 384 എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകളാണ് തിരിച്ചു കിട്ടാതിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഫ്‌ളൈറ്റ് മംഗലാപുരത്തെത്തിയത്.
ലഗേജിന് വേണ്ടി മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാരോട് അടുത്ത ഫ്‌ളൈറ്റിന് ലഗേജെത്തുമെന്ന് മറുപടിയാണ് ലഭിച്ചത്. അധികൃതരുടെ വാക്കുവിശ്വസിച്ച് വീടുകളിലേക്ക് മടങ്ങിയ യാത്രക്കാര്‍ ലഗേജിന്റെ കാര്യം അന്വേഷിച്ച് വിമാനത്താവളത്തിലെ അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഫോണ്‍ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ലെന്നാണ് ലഗേജ് നഷ്ടപ്പെട്ട ഒരു പ്രവാസി കാസര്‍കോട് വാര്‍ത്തയെ അറിയിച്ചത്. ഇത്തരത്തില്‍ യാത്രക്കാരുടെ ലഗേജ് വൈകിയെത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ചിലപ്പോള്‍ ഒരാഴ്ച കഴിഞ്ഞാണ് ലഗേജ് ലഭിക്കാറുള്ളത്. ഇങ്ങനെ തിരികെ കിട്ടുന്ന ലഗേജില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങളും മറ്റു വസ്തുക്കളും നഷ്ടപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെയും വിമാനത്താവള അധികൃതരുടേയും സെക്യൂരിറ്റി വിഭാഗങ്ങളുടേയും യാത്രക്കാരോടുള്ള പീഡനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് 100 യാത്രക്കാരുടെ ലഗേജ് ഒരുമിച്ച് നഷ്ടമായത്.
Also Read:
ദസ്റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം
Keywords: Kasaragod, Kerala, Mangalore, Air India, Dubai, Luggage, Air port, Security, Flight,
Advertisement: