city-gold-ad-for-blogger

വൃദ്ധ കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പുലി പിടിച്ചതായി സംശയം

മംഗലാപുരം: (www.kasargodvartha.com 22.10.2014) 61 കാരിയെ കശുമാവിന്‍ കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്ദാപുര സുഗോഡി ബിഡ്ക്കല്‍ കട്ടെയിലെ സീത കുളത്തിയെയാണ് ചൊവ്വാഴ്ച വീട്ടിലേക്കുള്ള റോഡില്‍ നിന്നു 150 മീറ്റര്‍ അകലെ കശുമാവിന്‍ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

നാല്‍ത്താറു ജദ്ദിനമനെ അണ്ണയ്യ കുലാലിന്റെ ഭാര്യയാണ്. ധര്‍മസ്ഥല ക്ഷേത്രം റൂറല്‍ ഡവലപ്‌മെന്റ് പ്രൊജക്ടിനു കീഴിലെ സ്വയം സഹായ സംഘം അംഗമാണ് സീത കുളത്തി. ചൊവ്വാഴ്ച രാവിലെ ഒരു ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ ശീതള പാനീയം കുടിക്കാന്‍ സീത വഴിയരികിലെ കടയുടെ അടുത്ത് ഇറങ്ങിയതായി പറയുന്നു.

പിന്നീട് കാണാതാവുകയായിരുന്നുവത്രേ.  വീട്ടുകാര്‍ തിരയുന്നതിനിടെ കാലിയെ മേയ്ക്കാന്‍ പോയ ഒരു സ്ത്രീയാണ് സീതയുടെ മൃതദേഹം കാട്ടില്‍ കണ്ടത്. മുഖത്ത് പരിക്കുണ്ട്. പുലി പിടിച്ചതാണെന്നും സംശയമുണ്ട്. സീതയ്ക്കു ഭര്‍ത്താവും മൂന്ന് ആണ്‍മക്കളും ഒരു മകളുമുണ്ട്.

വൃദ്ധ കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പുലി പിടിച്ചതായി സംശയം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും നഴ്‌സറി വിദ്യാര്‍ത്ഥിനിക്ക് പീഡനം
Keywords:   61-year-old woman dies under mysterious circumstances, Mangalore, Deadbody, House, Road, Woman, Missing, Family, Husband, Children, National.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia