city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗിന്റെ വിവാഹ ധൂര്‍ത്തിനെതിരെയുള്ള ക്യാമ്പയിന് സൗഹൃദവേദിയുടെ പിന്തുണ

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.09.2014) മുസ്ലിം ലീഗിന്റെ വിവാഹ ധൂര്‍ത്തിനെതിരെയുള്ള ക്യാമ്പയിന് സൗഹൃദവേദിയുടെ പിന്തുണ. വിവാഹ സല്‍ക്കാരങ്ങളിലെ ആര്‍ഭാട ചടങ്ങുകള്‍ക്കെതിരെ പ്രമേയം അംഗീകരിച്ച് കാമ്പയിന്‍ നടത്താനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കാഞ്ഞങ്ങാട് സൗഹൃദവേദി സ്വാഗതം ചെയ്തു.

സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് വിവാഹ ധൂര്‍ത്തിനെതിരെ  മുസ്‌ലിം ലീഗെടുത്ത നിലപാടിന് സൗഹൃദവേദി എല്ലാ പിന്തുണയും നല്‍കും. ഈ വിഷയത്തില്‍ എല്ലാ മത സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ വേദി യോഗം അഭ്യര്‍ഥിച്ചു.

വിവാഹച്ചടങ്ങുകളില്‍ കണ്ടുവരുന്ന ആഭാസത്തരങ്ങള്‍ക്കും ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ഒക്‌ടോബര്‍ 14ന് കാഞ്ഞങ്ങാട്ട് ബോധവത്ക്കരണവും ചര്‍ച്ചയും നടത്താന്‍ യോഗം തീരുമാനിച്ചു. വിവിധ മുസ്‌ലിം സംഘടനകളെയും സന്നദ്ധ സംഘടനകളെയും യോഗത്തില്‍ സംബന്ധിപ്പിക്കും. എല്ലാവരെയും കൂട്ടിയിണക്കി വിവാഹധൂര്‍ത്തിനെതിരെ സൗഹൃദവേദി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തും.

പ്രസിഡണ്ട് അഹമ്മദ് ബെസ്റ്റോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി, കെ.എം.അബ്ദുര്‍ റഹ്മാന്‍, ടി. മുഹമ്മദ് അസ്‌ലം, എം. ഇബ്രാഹിം, അബ്ദുല്ല പാലായി, എം. മുഹമ്മദുകുഞ്ഞി, സി.എച്ച്. സുലൈമാന്‍, കെ. മുഹമ്മദുകുഞ്ഞി, സി.എച്ച്. ഇബ്രാഹിം, ബി.എം. മുഹമ്മദ്കുഞ്ഞി, അസീസ് കൊളവയല്‍, സി.കെ. മുഹമ്മദുകുഞ്ഞി, ഹസൈനാര്‍ പാലായി, ഹമീദ് ചേരക്കാടത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുസ്ലിം ലീഗിന്റെ വിവാഹ ധൂര്‍ത്തിനെതിരെയുള്ള ക്യാമ്പയിന് സൗഹൃദവേദിയുടെ പിന്തുണ


Keywords : Muslim-league, Marriage, Kasaragod, Kerala, Wedding anti extravagance campaign. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL