ജില്ലയില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; വൈദ്യുതി മോഷണം പിടികൂടി
Sep 24, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2014) വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ജില്ലയില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വൈദ്യുതി മോഷണം കണ്ടെത്തി. കാസര്‍കോട് സെക്ഷന്‍ പരിധിയിലെ ഹിദായത്ത് നഗറിലുള്ള സി.എ മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് മോഷണം കണ്ടെത്തിയത്. ഇദ്ദേഹത്തില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വൈദ്യുതി മോഷണം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാനും റെയ്ഡിനുമായി ജില്ലയിലെത്തിയതായിരുന്നു അദ്ദേഹം. വൈദ്യുതി മോഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ധനികരാണെന്ന് വിദ്യാനഗര്‍ വൈദ്യുതി ഓഫീസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Keywords : Kasaragod, Kerala, Press meet, Rishiraj Singh, Raid, Lightning visit of Rishiraj Singh.