city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05.09.2014) ചിങ്ങമാസത്തിലും നിര്‍ത്താതെ പെയ്യുന്ന മഴക്കിടയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ. നാല്  ഉല്‍ഘാടനങ്ങളാണ് വെളളിയാഴ്ച മൊഗ്രാല്‍ പുത്തൂര്‍ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നത്. ഇതില്‍ മൂന്നെണ്ണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും ഒരെണ്ണം ജില്ലാ പഞ്ചായത്ത് അംഗം ഫരീദാ സക്കീര്‍ അഹ്മ്മദുമാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്.

പുതുതായി അനുവദിച്ച പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിന്റെയും എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 61 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ പ്ലസ് ടു ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന് എം.എല്‍.എ. സമ്മാനിച്ച മൂന്നു കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും എം.എല്‍.എ. നിര്‍വഹിച്ചു.

സ്‌കൂളിന് ആവശ്യമായ മറ്റു വികസന പദ്ധതികള്‍ വേഗത്തില്‍ അനുവദിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.  എസ്.എസ്.എ. സ്‌കൂളിന് അനുവദിച്ച പുതിയ ഓഫീസ് കെട്ടിടം ഫരീദാ സക്കീര്‍ ഉല്‍ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മാ ഖാദര്‍ അധ്യക്ഷത വഹിച്ചു.  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. റഫീഖ് ഹാജി, പി.ടി.എ. പ്രസിഡന്റ് പി.ബി. അബ്ദുര്‍ റഹ്മാന്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഇ.കെ. ഷൈനി,  ഹെഡ്മാസ്റ്റര്‍ മഹാലിങ്കേശ്വര്‍ രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിസിരിയ ഖാദര്‍, മുജീബ് കമ്പാര്‍, ഫൗസിയ മുഹമ്മദ്, മണ്ഡലം ലീഗ് സെക്രട്ടറി എ.എ. ജലീല്‍, പി.എം. മുനീര്‍ ഹാജി, എസ്.പി. സലാഹുദ്ദീന്‍, അബ്ദുല്ല നീലഗിരി, മാഹിന്‍ കുന്നില്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, കെ.ബി. അഷ്‌റഫ്, സിദ്ദിഖ് കൊക്കടം,  കെ.എം. അബ്ദുര്‍ റഹ്മാന്‍, കെ. ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ഗിരീഷ് കുമാര്‍, സി. രാമകൃഷ്ണന്‍, അബ്ദുല്‍ ഹമീദ്, വേണുഗോപാല്‍, റാബിയത്തുല്‍ അദബിയ, നൗഫല്‍, സിദ്ദീഖ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ ഉല്‍ഘാടന പെരുമഴ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia