city-gold-ad-for-blogger

ഭാര്യമാരുടെ വഴക്കിലിടപെട്ട് സഹോദരന്മാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

മംഗലാപുരം: (www.kasargodvartha.com 20.09.2014) സഹോദരന്മാര്‍ തമ്മിലുണ്ടായ ആക്രമത്തില്‍ ഒരാള്‍ വെട്ടേറ്റുമരിച്ചു. മറ്റെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ത്തങ്ങാടി പീല്യ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ശേഖര്‍ (40) ആണ് മരിച്ചത്. ഇയാളുടെ ജ്യേഷ്ഠന്‍ കൃഷ്ണപ്പ (45) അതീവഗുരുതര നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.

ശേഖറിന്റെ രണ്ടു ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കമാണ് ചൊല്ലിയാണ് ശേഖറും ജ്യേഷ്ഠനും തമ്മില്‍ വഴക്കിടാനും കൊലപാതകത്തിനും വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. ശേഖര്‍ വര്‍ഷങ്ങളായി മുംബൈയില്‍ ഡ്രൈവറായിരുന്നു. രണ്ട് വര്‍ഷമായി നാട്ടില്‍ തന്നെ കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ട് കഴിയുകയായിരുന്ന ഇയാള്‍ക്ക് രണ്ട് ഭാര്യമാരും നാല് കുട്ടികളുമുണ്ട്. ആദ്യ ഭാര്യ ബേലയും രണ്ടാം ഭാര്യ പ്രമീളയും തമ്മില്‍ വഴക്കുകൂടല്‍ പതിവാണ്.

ബുധനാഴ്ച രാത്രി ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും രണ്ടുപേരും വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. പുറത്തുപോയിരുന്ന ശേഖര്‍ തിരിച്ച് വന്നപ്പോഴേക്കും വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യമാര്‍ തമ്മിലുള്ള കലഹത്തിനുത്തരവാദി ജ്യേഷ്ഠന്‍ കൃഷ്ണപ്പയാണെന്ന് ധരിച്ച ശേഖര്‍ അയാളെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.


ഭാര്യമാരില്‍ ഒരാള്‍ കൃഷ്ണപ്പയ്‌ക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 3.00 മണിയോടെ ശേഖര്‍ കൊടുവാളുമായി കൃഷ്ണപ്പയുടെ വീട്ടിലെത്തുകയും ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണപ്പയെ വെട്ടുകയുമായിരുന്നു. പിടഞ്ഞെഴുന്നേറ്റ കൃഷ്ണപ്പയും ശേഖറിനെ ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശേഖര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് ബെല്‍ത്തങ്ങാടി പോലീസ് പറഞ്ഞു.
ഭാര്യമാരുടെ വഴക്കിലിടപെട്ട് സഹോദരന്മാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറയേണ്ട വാക്കുകള്‍ മോഡി ഇപ്പോള്‍ പറഞ്ഞതെന്തിന്?

Keywords : Fight, Brothers, Death, Shekar, Krishnappa, Injured, Hospital, Mangalore, Driver, Obituary, Clash, Fight between brothers ends in death.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia