ടി. സിദ്ദിഖ് നല്‍കിയ തെരഞ്ഞെടുപ്പ് കേസില്‍ കാസര്‍കോട്ട് മത്സരിച്ച 3 സ്ഥാനാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്
Sep 6, 2014, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2014) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫിലെ പി. കരുണാകരന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി. സിദ്ദിഖ് നല്‍കിയ തെരഞ്ഞെടുപ്പ് കേസില്‍ മൂന്ന് പേര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്.
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അബ്ബാസ് മുതലപ്പാറ, എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.യു. അബ്ദുല്‍ സലാം എന്നിവര്‍ക്കാണ് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നോട്ടീസ് അയച്ചത്.
അഡ്വ. എസ്.എ. സാജു മുഖേനയാണ് സിദ്ദിഖ് തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 17ന് ഹാജരാകാനാണ് ഒപ്പം മത്സരിച്ചവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. കേസില്‍ ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തും. മണ്ഡലത്തിലെ സി.പി.എം. ശക്തികേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ്. വ്യാപകമായി കള്ളവോട്ട് നടത്തിയതായും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചത്.
കള്ളവോട്ട് നടന്ന ബൂത്തുകളുടെ പട്ടികയുള്‍പെടെ തിരഞ്ഞെടുപ്പു ദിവസം തന്നെ വരണാധികാരിക്ക് സിദ്ദിഖ് പരാതി നല്‍കിയിരുന്നു. 6921 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് പി. കരുണാകരന് ലഭിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കട്ടിയിരുന്നു. തന്റെ ബൂത്ത് ഏജന്റുമാര്‍ കള്ളവോട്ട് ചെയ്യുന്നവരെ തടയണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ഇത് അവഗണിച്ച് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ നൂറുകണക്കിന് ആളുകളെ കള്ളവോട്ട് ചെയ്യാന്‍ അനുവദിച്ചെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 2014 ഏപ്രില്‍ 10ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് മെയ് 16ന് ആണ്.
Also Read:
ഇന്ത്യയും ഓസ്ട്രേലിയയും സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു
Keywords: T Siddique, Kasaragod, Election-2014, Kerala, UDF, LDF, P.Karunakaran MP, Election defeat: T Siddique approaches court.
Advertisement: