Join Whatsapp Group. Join now!
Aster MIMS 10/10/2023

കോട്ടയം സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 2 കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കോട്ടയത്ത് നിന്നും കാര്‍ സഹിതം ഒരാളെ തട്ടിക്കൊണ്ടുപേയ സംഭവത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളെ Kasaragod, Kidnap, Case, Accuse, Kottayam, Custody, Mayippady, Darmathadukka
കാസര്‍കോട്: (www.kasargodvartha.com 31.08.2014) കോട്ടയത്ത് നിന്നും കാര്‍ സഹിതം ഒരാളെ തട്ടിക്കൊണ്ടുപേയ സംഭവത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളെ കോട്ടയം പോലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മത്തടുക്ക, കോയിപ്പാടി സ്വദേശികളായ രണ്ട് പേരെയാണ് ഞായറാഴ്ച വൈകിട്ട് കോട്ടയം സിഐയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും പിടികൂടിയത്.

ഇവരെ വിശദമായ ചോദ്യംചെയ്യലിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. രണ്ട് ദിവസം മുമ്പാണ് കോട്ടയം സ്വദേശിയായ ജോസഫിനെ കാറുമായി തട്ടിക്കൊണ്ടുപോയത്. ഗുരുവായൂരില്‍ എത്തിയപ്പോള്‍ കാറിലുണ്ടായിരുന്നയാളെ മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടു പോവുകയും കാര്‍ വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിവരം.

ഈ സംഭവത്തില്‍ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ കസ്റ്റഡിയിലെടുത്തതും. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു എന്ന് സിഐ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Kidnap, Case, Accuse, Kottayam, Custody, Mayippady, Darmathadukka, Joseph

Keywords: Kasaragod, Kidnap, Case, Accuse, Kottayam, Custody, Mayippady, Darmathadukka, Joseph, Two held for kidnapping Kottayam native. 

Advertisement:

Post a Comment