city-gold-ad-for-blogger
Aster MIMS 10/10/2023

കൊങ്കണ്‍ റെയില്‍വേയില്‍ ചരക്കുവണ്ടി പാളംതെറ്റി; ട്രെയിനുകള്‍ വൈകി, യാത്രക്കാര്‍ വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 25.08.2014) കൊങ്കണ്‍ റെയില്‍വേയില്‍ കറഞ്ചാടിക്കടുത്ത് ചരക്കുവണ്ടി പാളംതെറ്റിയതിനെതുടര്‍ന്ന് ഏതാനും ട്രെയിനുകളുടെ സമയം ക്രമീകരിച്ചു. ഇതുമൂലം യാത്രക്കാര്‍ വലഞ്ഞു. മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ഉള്‍പെടെ ഏതാനും ട്രെയിനുകളാണ് വൈകി ഓടുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.25ന് മംഗലാപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഇനി 26ന് പുലര്‍ചെ 1.20ന് മാത്രമേ പുറപ്പെടുകുകയുള്ളൂവെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 16345 ലോക്മാന്യ തിലക് - തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് മംഗലാപുരം ജംഗ്ഷനിലേക്ക് 25ന് രാവിലെ ആറ് മണിക്ക് എത്തേണ്ടിയിരുന്നത് വൈകിട്ട് നാല് മണിക്കേ എത്തുകയുള്ളു. ട്രെയിന്‍ നമ്പര്‍ 12618 നിസാമുദ്ദീന്‍ - എറണാകുളം ജംഗ്ഷന്‍ മംഗളാ എക്‌സ്പ്രസ് വൈകുന്നേരം 4.30ന് മംഗലാപുരത്ത് എത്തും. ഉച്ചയ്ക്ക് 2.20ന് മംഗലാപുരത്ത് എത്തേണ്ടിയിരുന്നതാണ്.

ട്രെയിന്‍ നമ്പര്‍ 19578 ഹാപ്പ - തിരുനല്‍വേലി എക്‌സ്പ്രസ് മംഗലാപുരം ജംഗ്ഷനില്‍ രാവിലെ 6.25ന് എത്തേണ്ടിയിരുന്നത് വൈകിട്ട് അഞ്ച് മണിക്കേ എത്തുകയുള്ളു. ട്രെയിന്‍ നമ്പര്‍ 12284 നിസാമുദ്ദീന്‍ - എറണാകുളം ജംഗ്ഷന്‍ ദുരന്തോ എക്‌സ്പ്രസിന്റെ സമയം രാവിലെ 10.28ല്‍ നിന്ന് വൈകിട്ട് ഏഴ് മണിയിലേക്ക് മാറ്റി.

ട്രെയിന്‍ നമ്പര്‍ 22150 പൂനെ - എറണാകുളം ജംഗ്ഷന്‍ എക്‌സ്പ്രസ് മംഗലാപുരം ജംഗ്ഷനിലേക്ക് ഉച്ചയ്ക്ക് 1.55ന് എത്തേണ്ടത് രാത്രി ഒമ്പത് മണിക്ക് മാത്രമേ എത്തുകയുള്ളു. ട്രെയിന്‍ നമ്പര്‍ 19260 പോര്‍ബന്തര്‍ - കൊച്ചുവേളി എക്‌സ് പ്രസ് വൈകിട്ട് നാല് മണിക്ക് മംഗലാപുരം ജംഗ്ഷനില്‍ എത്തേണ്ടതിന് പകരം രാത്രി 10.30നേ എത്തുകയുള്ളു. ട്രെയിന്‍ നമ്പര്‍ 12133 മുംബൈ സി.എസ്.ടി. - മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസിന്റെ സമയം വൈകിട്ട് 3.15ല്‍ നിന്ന് 26ന് ഒരുമണിയിലേക്കും ക്രമീകരിച്ചിരിക്കുന്നതായി പാലക്കാട് ഡിവിഷന്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ എം.കെ. ഗോപിനാഥ് അറിയിച്ചു.
കൊങ്കണ്‍ റെയില്‍വേയില്‍ ചരക്കുവണ്ടി പാളംതെറ്റി; ട്രെയിനുകള്‍ വൈകി, യാത്രക്കാര്‍ വലഞ്ഞു

കൊങ്കണ്‍ റെയില്‍വേയില്‍ ചരക്കുവണ്ടി പാളംതെറ്റി; ട്രെയിനുകള്‍ വൈകി, യാത്രക്കാര്‍ വലഞ്ഞു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL