city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് അക്രമികള്‍ക്കെതിരെ നാട്ടുകാരും പോലീസും കൈകോര്‍ത്തു

കാസര്‍കോട്:(www.kasargodvartha.com 23.08.2014) കുഡ്‌ലു കാള്യങ്ങാട്ട് ആരാധനാലയത്തിനും വീടുകള്‍ക്കും കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ നാട്ടുകാര്‍ അഭിനന്ദനം അറിയിച്ചു. പോലീസിന്റെ ഊര്‍ജസ്വലമായ അന്വേഷണമാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ കുടുക്കിയത്. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കി.

കഴിഞ്ഞ ദിവസം ചൂരിയിലെ ഒരു വീടിനു നേരെ കല്ലേറുണ്ടായ സംഭവമാണ് കാള്യങ്ങാട്ടെ അക്രമത്തിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട്ടെ പ്രത്യേക സാഹചര്യത്തില്‍ വലിയൊരു കുഴപ്പത്തിനു വഴിവെക്കുമായിരുന്ന സംഭവമാണ് പോലീസിന്റെ അവസരോചിതമായ നീക്കത്തിലൂടെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞത്. ചൂരിയിലെ വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കാസര്‍കോട്ടും പരിസരങ്ങളിലും നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്താനുള്ള ശ്രമങ്ങളാണോ, കുഡ്‌ലു, മീപ്പുഗുരി, കാള്യങ്ങാട്ട് പ്രദേശങ്ങളില്‍ നടക്കുന്നതെന്ന് സംശയമുണ്ട്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കുന്നതിനിടയിലും ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.

കാസര്‍കോട്ട് രാത്രികാല പോലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും ആടുത്തകാലത്ത് കാര്യക്ഷമമല്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലൂടെ മാത്രം സഞ്ചരിക്കുന്ന പോലീസ് വാഹനം ഉള്‍പ്രദേശങ്ങളിലെ റോഡുകളിലൂടെ പോകുന്നില്ലെന്നാണ് പരാതി.

കാള്യങ്ങാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുഡ്‌ലുവിലും പരിസരങ്ങളിലും സമാധാനം നിലനിര്‍ത്താനും കുറ്റവാളികളെ പിടികൂടുന്നതില്‍ പോലീസുമായി സഹകരിക്കാനും ചൂരി ഹീറോ ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നിട്ടുണ്ട്. നാലു ബൈക്കുകളിലും കാറിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ രാത്രിയില്‍ പോലീസിനൊപ്പം പ്രദേശത്ത് അക്രമം നടത്തുന്നവരെ പിടികൂടാന്‍ രംഗത്തുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ പിടികൂടി പോലീസിനു കൈമാറും.

പോലീസ് മുന്‍കൈയ്യെടുത്ത് മധൂര്‍ പഞ്ചായത്തില്‍ വാര്‍ഡുതലത്തില്‍ സമാധാന കമ്മിറ്റി യോഗങ്ങള്‍ ചേരും. അക്രമങ്ങള്‍ക്കെതിരെ എല്ലാ ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികളും നടന്നു വരുന്നു. നാടിന്റെ സൈ്വര ജീവിതവും സമാധാനാന്തരീക്ഷവും തകര്‍ക്കാനുള്ള ഏതു ശ്രമവും പരാജയപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാസര്‍കോട്ട് അക്രമികള്‍ക്കെതിരെ നാട്ടുകാരും പോലീസും കൈകോര്‍ത്തു

Keywords:  Kasaragod, Kerala, Police, arrest, Choori, case, Vehicle, Nellikunnu, Thalangara, Madhur

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  kasaragod, Kerala, Police, arrest, Choori, case, Vehicle, Nellikunnu, Thalangara, Madhur, communal problems, Kasaragod police

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL