city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസ് സ്വപ്‌നം ബാക്കിയാക്കി നസീഹിന് വിധിയുടെ അന്ത്യ സല്യൂട്ട്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.08.2014) വീട്ടുകാരുടെയും ഒരു ഗ്രാമത്തിന്റെയും പ്രതീക്ഷയെ അസ്ഥാനത്താക്കിയാണ് നസീഹ് (22) ഇഹലോകവാസം വെടിഞ്ഞത്. പോലീസുകാരനായി നാടിന് അഭിമാനമാകാനായിരുന്നു തൃക്കരിപ്പൂര്‍ മണിയനോടിയിലെ പി.പി ആരിഫ് - കെ. നസീമ ദമ്പതികളുടെ മകനായ നസീഹ് കൊതിച്ചത്. നസീഹിന്റെ ഈ ആഗ്രഹത്തിന് വീട്ടുകാരുടെയും കൂട്ടുകാരുടെയും എല്ലാ പിന്തുണയും ഉണ്ടായിരുന്നു.

മികച്ച ഫുട്‌ബോള്‍ താരം കൂടിയായ നസീഹ് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വേണ്ടിയും നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു. പോലീസ് സര്‍വീസില്‍ എസ്.ഐ ആകണമെന്നായിരുന്നു നസീഹ് ഏറെ ആഗ്രഹിച്ചിരുന്നത്. ഇത് എപ്പോഴും തന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു. ഇതു സംബന്ധമായ പരീക്ഷകള്‍ക്ക് എല്ലാ തയ്യാറെടുപ്പുകളും നടത്തിവന്നിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെയാണ് നസീഹിനെ വിധി തട്ടിയെടുത്തത്. കുളത്തിന്റെ മധ്യഭാഗത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് നസീഹ് മുങ്ങിത്താഴ്ന്ന കാര്യം തിരിച്ചറിയാന്‍  വൈകി. നസീഹിനെ ഏറെ നേരമായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരില്‍ ഒരാളാണ് കുളത്തിലിറങ്ങി ചെളിയില്‍ താഴ്ന്നുപോയ നസീഹിനെ പുറത്തെടുത്തത്. അപ്പോഴും നസീഹില്‍ ജീവന്റെ ഒരു തുടിപ്പ് ബാക്കിയുണ്ടായിരുന്നു.

തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തേക്ക് കൊണ്ടുപോയി. നസീഹിന്റെ ജീവന് വേണ്ടി നാട് ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കെ രാത്രി 8.30 മണിയോടെ മരണവാര്‍ത്തയെത്തി. നാടും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പോലീസ് സ്വപ്‌നം ബാക്കിയാക്കി നസീഹിന് വിധിയുടെ അന്ത്യ സല്യൂട്ട്

Related News: 
സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Keywords : Death, Trikaripur, Kasaragod, Kanhangad, Police, Naseeh, Natives, Football player. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL