city-gold-ad-for-blogger

നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപലപനീയം: കെ.എം.സി.സി

ചട്ടഞ്ചാല്‍: (www.kasargodvartha.com 28.09.2014) കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കന്മാര്‍ക്കെതിരെ സമ്മര്‍ദങ്ങള്‍ക്കും ഗൂഡാലോചനകള്‍ക്കും വഴങ്ങി കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തെ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അപലപിച്ചു.

നാടിന്റെ സാമുഹിക സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് നിയമപാലകര്‍ കൂട്ട് നില്‍ക്കരുത്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും നിയമപാലകര്‍ ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് പൊതു ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും യോഗം വിലയിരുത്തി.

പ്രസിഡണ്ട് ടി.കെ. മുനീറിര്‍ ബന്താടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഹനീഫ ടി.ആര്‍, മണ്ഡലം ഭാരവാഹികളായ മുഹമ്മദ് മാങ്ങാട്, റാഫി പള്ളിപ്പുറം, അബ്ബാസ് കെ.പി, ഷരീഫ് തായതൊടി, റഫീക്ക് മാങ്ങാട്, ഷംസീര്‍ അടൂര്‍, ഫൈസല്‍ പൊവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപലപനീയം: കെ.എം.സി.സി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia