വിവാഹ സംഘം ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതികളില്‍ പുഴുക്കള്‍
Aug 11, 2014, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2014) വിവാഹ സംഘം ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതികളില്‍ പുഴുക്കള്‍. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് വന്ന വരനും ബന്ധുക്കളും അടങ്ങുന്ന നാല്‍പതംഗ സംഘം കാസര്‍കോട് നഗരത്തിലെ ഒരു പച്ചക്കറി ഹോട്ടലില്‍ നിന്ന് പാര്‍സലായി വാങ്ങിയ 28 ഭക്ഷണപ്പൊതികളിലാണ് പുഴുക്കളെ കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയും അവിടെ ഒരു സ്‌കൂളില്‍ ക്ലര്‍ക്കുമായ യുവാവും വിദ്യാനഗര്‍ ചാലാ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഞായറാഴ്ച ചാലയില്‍ വെച്ച് നടന്നിരുന്നു. വധൂവരന്മാരും വരന്‍ന്റെ ബന്ധുക്കളും ഞായറാഴ്ച വൈകീട്ട് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.
രാത്രി ഭക്ഷണം ട്രെയിനില്‍ നിന്ന് കഴിക്കാനാണ് ഹോട്ടലില്‍ നിന്ന് പാര്‍സലായി വാങ്ങിയത്. ഇതിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്. കൂടാതെ ഭക്ഷണം പഴകിയതാണെന്നും പരാതിയുണ്ട്. ഇക്കാര്യം വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ അറിയിച്ചതിനെതുടര്‍ന്ന് ഭക്ഷണം വാങ്ങിയ ഹോട്ടലുമായി ബന്ധപ്പെട്ടപ്പോള്‍ ഭക്ഷണം പഴകിയതല്ലെന്നും പുഴുക്കള്‍ ഉണ്ടാവാന്‍ യാതൊരു കാരണവുമില്ലെന്നായിരുന്നു ഹോട്ടല്‍ ഉടമയുടെ പ്രതികരണം.
അതേ സമയം വിവാഹ സംഘത്തിന് പണം കൊടുത്ത് വാങ്ങിയ ഭക്ഷണം കഴിക്കാനാകാതെ കളയേണ്ടിയും വന്നു.