city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് ബൊലേറോ കത്തിനശിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 28.07.2014) ഡ്രൈവര്‍ മെക്കാനിക്കിനെ വിളിക്കാന്‍ പോയപ്പോള്‍ ബൊലേറോ കത്തിനശിച്ചു. മഞ്ചേശ്വരം മദനേന്തേശ്വര ക്ഷേത്രത്തിന് സമീപത്തെ പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള കെ.എ. 19 പി. 458 നമ്പര്‍ ബൊലേറോ കാറാണ് കത്തിനശിച്ചത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉദ്യാവാര്‍ വാകാ റോഡ് ജംഗ്ഷനില്‍വെച്ച് വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് ബൊലേറോ റോഡരികില്‍ നിര്‍ത്തിയിട്ട ഡ്രൈവര്‍ മെക്കാനിക്കിനെ വിളിക്കാന്‍ പോയപ്പോഴാണ് എഞ്ചിന്‍ ഭാഗത്തുനിന്നും തീ പടര്‍ന്നത്.

ബൊലേറോ പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി. ഭാഗ്യംകൊണ്ടാണ് ഡ്രൈവര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.

മഞ്ചേശ്വരത്ത് ബൊലേറോ കത്തിനശിച്ചു

മഞ്ചേശ്വരത്ത് ബൊലേറോ കത്തിനശിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL