city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ 15 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്‌കരണം

കാസര്‍കോട്: (www.kasargodvartha.com 22.07.2014) കാസര്‍കോട് നഗരത്തില്‍ 15 ദിവസത്തേക്ക് ഗതാഗത പരിഷ്‌കരണം ഏര്‍പെടുത്തി. ട്രാഫിക് സി.ഐ പി. രമേശന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഗതാഗത പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം ചില മാറ്റങ്ങളോടെ പെരുന്നാളിന് ശേഷം നടപ്പാക്കാനാണ് തീരുമാനം.

ബസ് ഉടമകള്‍, വിവിധ ഓട്ടോ തൊഴിലാളികളുടെ യൂണിയന്‍ നേതാക്കള്‍, ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്. വ്യാപാരികള്‍ അടുത്ത യോഗത്തില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ വഴിക്ക് വെച്ച് ആളെ കയറ്റുന്നത് നിരോധിച്ചിട്ടുണ്ട്. മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നുമാത്രമേ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വിട്ടാല്‍ ആളെ കയറ്റാവൂ.

ഫിര്‍ദൗസ് റോഡില്‍ നിന്നും തിരിച്ച് ടു വീലറുകള്‍ക്കും ത്രീ വീലറുകള്‍ക്കും മാത്രമേ ഗതാഗതം അനുവദിക്കൂ. പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ സിഗ്നലിന് സമീപം വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. നഗരത്തിലെ ഓട്ടോ റിക്ഷകള്‍ക്ക് മാത്രമേ കോഫീ ഹൗസിനടുത്തുള്ള വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ഓട്ടോ റിക്ഷകള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കുകയുള്ളൂ. കോഫി ഹൗസിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഓട്ടോ റിക്ഷകളെ പാര്‍ക്കിംഗിന് അനുവദിക്കില്ല.

രാവിലെ മുതല്‍ നഗരത്തിലെ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഒന്നും, രണ്ടും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇവര്‍ രാത്രി മാത്രമാണ് വാഹനങ്ങള്‍ എടുക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കില്ല. ട്രെയിന്‍ യാത്രക്കാരും നഗരത്തിലാണ് വാഹനം പാര്‍ക്ക് ചെയ്തു പോകുന്നത്. ഇത്തരം വാഹനങ്ങള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നതിനാല്‍ പ്രത്യേകം നിരീക്ഷിച്ച് നടപടി സ്വീകരിക്കും.

രാവിലെ 8.30 മുതല്‍ 10.30 മണിവരെ മാത്രമേ നഗരത്തില്‍ വലിയ ലോറികളില്‍ നിന്നും ചരക്കിറക്കം അനുവദിക്കുകയുള്ളൂ. ടു വീലറുകളും ത്രീ വീലറുകളും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ഗതാഗത പരിഷ്‌കാരം ബസ് ഉടമകള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും പ്രിന്റ് ചെയ്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പരിഷ്‌കാരം ഇപ്പോള്‍ തന്നെ നിലവില്‍ വന്നതായാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തുടക്കമെന്ന നിലയില്‍ പിഴ ഈടാക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസര്‍കോട് നഗരത്തില്‍ 15 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്‌കരണം

Keywords : Kasaragod, Traffic-block, Kerala, Police, Auto-rickshaw, Bus, Traffic diversion in Kasaragod town.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL