city-gold-ad-for-blogger

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

കാസര്‍കോട്: (www.kasargodvartha.com 11.07.2014) മഞ്ചേശ്വരത്തെ ഗതാഗതക്കുരുക്കും ട്രെയിനിലെ റാഗിംങും മൂലം വിദ്യാര്‍ത്ഥികളും രോഗികളും അടക്കമുള്ളവര്‍ ദുരിതം തിന്നുന്നു.  തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലയുന്നത്. മംഗലാപുരത്തെ വിവിധ കോളജുകളില്‍ പഠിക്കുന്ന കാസര്‍കോട് ജില്ലയില്‍ നിന്നടക്കമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകളില്‍ എത്താന്‍ കഴിയുന്നില്ല. പലര്‍ക്കും പരീക്ഷകള്‍ മുടങ്ങിപ്പോവുകയും ചെയ്തു.

യഥാസമയം ആശുപത്രികളിലെത്താന്‍ കഴിയാതെ രോഗികളും വലഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കു മംഗലാപുരത്തേക്കും തിരിച്ച് കാസര്‍കോട്ടേക്കും യാത്രചെയ്യുന്നവരും ഏറെ വലഞ്ഞു. കേരളത്തിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും ജൂലൈ ഒമ്പതു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. വാഹനങ്ങള്‍ ചെക്ക് പോസ്റ്റു കടക്കണമെങ്കില്‍ ഡിക്ലറേഷനും പ്രത്യേക പാസ് വേര്‍ഡും വേണം. ഇത് കമ്പ്യൂട്ടറിലാക്കുന്നതിന് വേണ്ടിയാണ് ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നത്. വാമഞ്ചൂരില്‍ ചരക്കു വാഹനങ്ങള്‍ പിടിച്ചുവെക്കുമ്പോള്‍ റോഡ് തടസപ്പെടുകയും ബസുകള്‍ ഉള്‍പെടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാനാതെ ഏറെ നേരം യാത്രമുടങ്ങുകയും ചെയ്യുന്നു.

യാത്രാട്രെയിനുകളില്‍ അടുത്ത കാലത്തായി വിദ്യാര്‍ത്ഥികള്‍ റാഗിംങിനു വിധേയരാകുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം ഉപ്പളയില്‍ ട്രെയിനില്‍ റാഗിംങിനെ ചൊല്ലി ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയും ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ട്രെയിനില്‍ യാത്ര ചെയ്യാന്‍ കാസര്‍കോട്ടു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവര്‍ ഭയക്കുന്നു. ദേര്‍ളക്കട്ട, മംഗലാപുരം, ഉള്ളാള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാസര്‍കോട്ടു നിന്നുള്ള നിരവധി പേര്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക്  റാഗിംങ് ഭയന്ന് ട്രെയിനിലും ഗതാഗതക്കുരുക്കു കാരണം ബസിലും യാത്രചെയ്യാനാകാതെ പഠനം മുടങ്ങിയിരിക്കുകയാണെന്ന് ഉള്ളാളില്‍ ബി.ബി.എം. വിദ്യാര്‍ത്ഥിയായ ചെങ്കളയിലെ ഖാലിദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മഞ്ചേശ്വരത്തെ റോഡ് തടസം നീക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ മുന്നോട്ടു പോവുകയാണെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു.

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ട്രെയിനില്‍ റാഗിംങ്, റോഡില്‍ കുരുക്ക്; മംഗലാപുരത്തേക്കുള്ള വിദ്യാര്‍ത്ഥികളും രോഗികളും ദുരിതത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകകപ്പ്: ലൂസേഴ്‌സ് മത്സരത്തില്‍ നെയ്മര്‍ കളിക്കും
Keywords:  kasaragod, Students, Mangalore, Road, Traffic-block, Train, Manjeshwaram, Check-post, College, Travlling, Road, Uppala, Assault, Education, Study class, Bus, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia