city-gold-ad-for-blogger

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

കാസര്‍കോട്: (www.kasargodvartha.com 29.07.2014) പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐഖ്യദാര്‍ഢ്യം. പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞിറങ്ങിയവര്‍ ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു. പല സ്ഥലങ്ങളിലും പ്രകടനങ്ങളും പ്രാര്‍ത്ഥനകളും നടന്നു.

മേല്‍പറമ്പില്‍ നടന്ന റാലിയില്‍ നൂറ് കണക്കിനാളുകള്‍ അണിനിരന്നു. ഖത്തീബ് ഇ.പി അബ്ദുല്‍ റഹ്മാന്‍ ബാഖഫി, കല്ലട്ര മാഹിന്‍ ഹാജി, കുന്നരിയത്ത് മാഹിന്‍, ഹാജി, എം.എ. മുഹമ്മദ്കുഞ്ഞി, അഷ്‌റഫ് ബ്രിട്ടീഷ്, അന്‍വര്‍ കോളിയടുക്കം, നിസാം അപ്‌സര, ശുഹൈബ് പട്ടാണി, ശിഹാബ് കടവത്ത്, നാസര്‍ ഡിഗോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെങ്കള ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്കള പള്ളിക്ക് സമീപം ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥാനാ സമ്മേളനം നടത്തി. ഖത്തീബ് ടി.എച്ച്.അബ്ദുള്‍ ഖാദിര്‍ ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഖാദര്‍ ഹാജി ചെങ്കള, ഖാദര്‍ ചെങ്കള, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജാസിര്‍ ചെങ്കള, സുബൈര്‍ ചെങ്കള, സിദ്ദിഖ് കുഞ്ഞിപ്പള്ളി, എം.എ.എച്ച്.സുനൈഫ്, ബഷീര്‍ തേട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. എ.എം.നിഷാദ് അധ്യക്ഷത വഹിച്ചു.

സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനുകളെ സഹായിക്കുന്നതിനായി പള്ളികള്‍ക്ക് മുമ്പില്‍ ഫണ്ട് ശേഖരണം നടത്തി. എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് എം.എസ്.എം തുടങ്ങിയ സംഘടനകളും വിവിധ രാഷ്ട്രീയ യുവജന സംഘടനകളും ഫലസ്തീ്‌ന്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ നടത്തി.
പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം
പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

പെരുന്നാള്‍ ആഘോഷത്തില്‍ നാടെങ്ങും ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia