city-gold-ad-for-blogger
Aster MIMS 10/10/2023

മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ

കാസര്‍കോട്: (www.kasargodvartha.com 25.07.2014) ജനകീയനും ഉത്സാഹിയുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് പി.ബി മനോജന്റെ വേര്‍പാടിലൂടെ നാടിന് നഷ്ടപ്പെട്ടത്. പി.കരുണാകരന്‍ എം.പി. യുടെ പി.എ. ആണെങ്കിലും അതിലുപരി ഏവരുമായും നല്ല സൗഹൃദവും അടുപ്പവും ഉണ്ടാക്കാനും അത് കാത്ത് സൂക്ഷിക്കാനും മനോജന് കഴിഞ്ഞിരുന്നു.

10 വര്‍ഷം മുമ്പ് പി.കരുണാകരന്‍ എം.പി. യായത് മുതല്‍ അദ്ദേഹത്തിന്റെ പി.എ. യായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു 43 കാരനായ മനോജന്‍. എം.പി. യുമായി ബന്ധപ്പെട്ടതും എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ചും മാധ്യമങ്ങള്‍ക്ക് യഥാസമയം വാര്‍ത്തകള്‍ എത്തിക്കുന്നതില്‍ മനോജന്‍ കാണിച്ച താല്‍പര്യം ശ്രദ്ധേയമാണ്. എസ്.എഫ്.ഐ. യിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പി.ബി മനോജന്‍ പിന്നീട് ഡി.വൈ.എഫ്.ഐ. എളേരി ബ്ലോക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി വളര്‍ന്ന് മനോജിന് അത് തന്നെയാണ് എം.പി യുടെ പി.എ. ആകാനും വഴി ഒരുക്കിയത്.

എം.പി യെ നിഴലു പോലെ പിന്തുടര്‍ന്ന മനോജന്‍ എം.പി. പങ്കെടുക്കേണ്ട കാര്യപരിപാടികള്‍ ഓര്‍മിപ്പിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന നിവേദനങ്ങള്‍ ശേഖരിച്ച് വെക്കുന്നതിലും അവ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി നടപടികള്‍ എടുപ്പിക്കുന്നതിലും കാണിച്ച ഉത്സാഹം ഏവരിലും മതിപ്പുളവാക്കുന്നതാണ്.

സദാ ചിരിച്ചും ഉത്സാഹഭരിതനായും കാണപ്പെടുന്ന മനോജന്റെ മരണ വാര്‍ത്ത അദ്ദേഹത്തെ അറിയുന്നവരിലും പാര്‍ട്ടി പ്രവര്‍ത്തകരിലും നടുക്കമുണ്ടാക്കി. വെള്ളിയാഴ്ച രാവിലെയാണ് മനോജിന്റെ മരണ വാര്‍ത്ത നാടറിയുന്നത്. വ്യാഴാഴ്ച രാത്രി മൈത്രി കോളനിയിലെ വീട്ടില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട മനോജനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച് ഇ.സി.ജി യും മറ്റു പരിശോധനകളും നടത്തുകയും ചെയ്തിരുന്നു.

പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ പോയി ഉറങ്ങാന്‍ കിടന്ന മനോജിനെ വെള്ളിയാഴ്ച രാവിലെ അനക്കമറ്റ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂര്‍ മുമ്പ് തന്നെ അദ്ദേഹം മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മരണ വിവരം പുറം ലോകം അറിഞ്ഞതോടെ ആശുപത്രിയിലേക്കും പാര്‍ട്ടി ഓഫീസിലേക്കും ജനങ്ങളുടെ പ്രവാഹമായിരുന്നു.

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തില്‍ വെള്ളിയാഴ്ച രാവിലെ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നേതാക്കളടക്കം നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പിച്ചു. ഡല്‍ഹിയിലുള്ള എം.പി പി.കരുണാകരന്‍ എത്തിയ ശേഷം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ തയ്യേനിയിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ

മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ

മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ

മനോജന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടപ്പെട്ടത് ഉത്സാഹിയായ യുവ രാഷ്ട്രീയ പ്രവര്‍ത്തകനെ


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL