city-gold-ad-for-blogger

പരീക്ഷ ഫലത്തില്‍ ആശങ്ക; മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗലാപുരം: (www.kasargodvartha.com 03.07.2014) മംഗലാപുരത്തെ കോളജില്‍ വിദ്യാര്‍ത്ഥിനിയായ മലയാളി യുവതിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പള്ളിവാതില്‍ക്കലിലെ മധുസൂദന്റെ മകളും മംഗലാപുരത്തെ എം.വി ഷെട്ടി കോളജിലെ ബി.എസ്.സി (എം.എല്‍.ടി) വിദ്യാര്‍ത്ഥിനിയുമായ മഞ്ജുഷ നായര്‍ (21) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലില്‍ മഞ്ജുഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ടാം വര്‍ഷ മൈക്രോബയോളജി പരീക്ഷയില്‍ മഞ്ജുഷ പരാജയപ്പെട്ടിരുന്നു. സപ്ലിമെന്ററിയായി പരീക്ഷ എഴുതിയിരുന്നുവെങ്കിലും അതിന്റെ ഫലത്തില്‍ ആശങ്ക ഉള്ളതായി മഞ്ജുഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

മൃതദേഹത്തില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ അച്ഛനമ്മമാരുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് എഴുതി വെച്ചിട്ടുണ്ട്. മൃതദേഹം വെന്‍ലോക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സംഭവത്തില്‍ കദ്രി പോലീസ് കേസെടുത്തു.

പരീക്ഷ ഫലത്തില്‍ ആശങ്ക; മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാക്കിസ്ഥാനില്‍ ഭീകര വിരുദ്ധ നിയമം പാസാക്കി
Keywords: Incident, Suicide, Student, Hanging, Hostel Room, Kankanady, Deceased, Identified,  Manjusha Nair, Kollam, Kerala, Daughter of Madhusudan, BSc (MLT),  College, Reportedly failed in microbiology, Supplementary Exam, Friends.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia