city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ വന്‍കിട കരാറുകാരുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നു: കോണ്‍ട്രാക്ടേഴ്‌സ് സമര സമിതി

കാസര്‍കോട്: (www.kasargodvartha.com 30.07.2014) സര്‍ക്കാര്‍ വന്‍കിട കരാറുകാരുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നതെന്ന് ഗവ.കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സമരത്തിന്റെ ഭാഗമായി ആഗസ്റ്റ്‌ ഒന്നിന് സംസ്ഥാന വ്യാപകമായി കലക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് വെച്ച് രാവിലെ 8.30 ന് പ്രകടനം ആരംഭിക്കും. ധര്‍ണ്ണ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പൊതുമരാമത്ത്- ജലസേചന വകുപ്പുകളിലെ ഗവണ്‍മെന്റ് കരാറുകാര്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ കരാറുകാര്‍ക്ക് കിട്ടിനുള്ളത് 2,800 കോടിയിലധികം രൂപയാണ്. അപ്രായോഗികവും ദൂരക്കാഴ്ചയില്ലാത്തതുമായ തെറ്റായ നയമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഈ അവസ്ഥ തുടര്‍ന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പികളിലെ കരാറുകള്‍ കൂടി ആരും ഏറ്റെടുക്കാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. യഥാസമയം ബില്ലുകള്‍ പാസാക്കി കിട്ടാതെ നട്ടംതിരിയുന്ന ഘട്ടത്തില്‍ കരാറുകാരെ പ്രത്യക്ഷത്തില്‍ ദ്രോഹിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ധനകാര്യ വകുപ്പ് കൊണ്ടുവന്ന പര്‍ച്ചേഴ്‌സ് ബില്‍, ടാക്‌സ് പരിഷ്‌ക്കാരങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. സര്‍ക്കാര്‍ ഈ നയം തുടര്‍ന്ന് പോയാല്‍ കരാര്‍ മേഖലയിലെ ഇടത്തരം കരാറുകാര്‍ മുഴുവനായും കൊഴിഞ്ഞു പോവുകയും ഈ മേഖല വന്‍കിട കുത്തതകകളുടെ കയ്യില്‍ എത്തിപ്പെടുകയും ചെയ്യുമെന്ന് കരാറുകാര്‍ സംശയിക്കുന്നു. സര്‍ക്കാറിന്റെ എല്ലാ നിര്‍മാണ രംഗത്തും വന്‍ സതംഭനാവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.

കുടിശ്ശിക ബില്ലുകള്‍ മുഴുവനും ഉടന്‍ കൊടുത്ത് തീര്‍ക്കുക, അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരം പിന്‍വലിക്കുക, ഗ്യാരണ്ടി പീരിയഡിലെ അപാകതകള്‍ പരിഹരിക്കുക, പൂഴി, മണ്ണ്, ജില്ലി എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, പി.ഡബ്ല്യു.ഡിയുടെ പുതിയ മാന്വവല്‍ പ്രകാരം കരാര്‍ പ്രവര്‍ത്തനം തുടര്‍ന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണുള്ളതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ട് അടയന്തിരമായും ഈ മാന്വവല്‍ പരിഷ്‌ക്കരിക്കരിക്കുക, കേരളത്തിലെ സക്കില്‍ഡ്, അണ്‍സ്‌ക്കില്‍ഡ് തൊഴിലാളികളുടെ ഭീമമായ ശമ്പളം മാനദണ്ഡമാക്കാതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.

അതുകൊണ്ട് നിലവില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കൂലി കണക്കാക്കിയാണ് എസ്റ്റിമേറ്റ് ഉണ്ടാക്കുന്നത്. ഇതില്‍ മാറ്റം വരുത്തുക. കരാറുകാര്‍ മെറ്റീരിയല്‍സ് പര്‍ച്ചേഴ്‌സിംഗ് സമയത്ത് 14.5 ശതമാനം വീണ്ടും നികുതി കൊടുക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ നികുതി വ്യവസ്ഥയും പിന്‍വലിക്കണം. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ പേരില്‍ നേരിട്ട് നല്‍കപ്പെടുന്ന നിര്‍മ്മാണ പ്രവര്‍ത്തികളില്‍ അവിഹിതമായ ബിനാമി ഇടപാടുകള്‍ നടക്കുന്നതായി ആക്ഷേപം ഉണ്ട്. ഇത് ഇടത്തരം കരാറുകാരെ സാരമായി ബാധിക്കുന്നു, പരിസ്ഥിതി മന്ത്രാലയം പുതുതായി കൊണ്ടുവന്ന ഹരിത ട്രിബൂണല്‍ നിയമവും ക്വാറികളേയും ക്രഷര്‍ സംവിധാനത്തേയും സതംഭിപ്പിച്ച അവസ്ഥായുണുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്ന ഈ നിയമം അടിയന്തിരമായും പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.മൊയ്തീന്‍കുട്ടി ഹാജി(ജന.കണ്‍വീനര്‍), ഇബ്രാഹിം ഹാജി, ഇ.വി.കൃഷ്ണപൊതുവാള്‍, ശ്രീകണ്ഠന്‍ നായര്‍, മുഹമ്മദലി മുണ്ടപ്പള്ളം, ശശികുമാര്‍, കൃഷ്ണന്‍ നായര്‍, ഹനീഫ് ഹാജി പൈവളികെ, ജാസിര്‍ ചെങ്കള എന്നിവര്‍ സംബന്ധിച്ചു.

സര്‍ക്കാര്‍ വന്‍കിട കരാറുകാരുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നു: കോണ്‍ട്രാക്ടേഴ്‌സ് സമര സമിതി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL