city-gold-ad-for-blogger

പിടിയിലായ അട്ടഗോളി ഹമീദ് ബേവിഞ്ച വെടിവെപ്പ് കേസിലും പ്രതിയെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 30.07.2014) പോലീസ് ബുധനാഴ്ച അറസ്റ്റുചെയ്ത പൈവളികയിലെ ഹമീദ് എന്ന അട്ടഗോളി ഹമീദ് (ഗുജിരി അമ്മി) (28) പ്രമാദമായ ബേവിഞ്ച വെടിവെപ്പ് കേസിലും പ്രതിയാണെന്ന് സൂചന. ഹമീദും സംഘാംഗങ്ങളും ബേവിഞ്ച വെടിപ്പ് കേസില്‍ സജീവമായി ഉള്‍പെട്ടിരുന്നുവെന്നാണ് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണവും പോലീസ് ആരംഭിച്ചു. ഹമീദും സംഘവും മംഗലാപുരം മേഖലയില്‍ നിന്നും കേരള സംസ്ഥാനത്തേക്ക് അനധികൃതമായ മണല്‍ കടത്ത്, കോഴി കടത്ത് എന്നിവനടത്തിവന്നിരുന്നതായും അധോലോക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചു. സംഘത്തിലെ പ്രധാനിയായ ഹമീദ് അറസ്റ്റിലായതോടെ മറ്റുള്ളവരും ഉടന്‍ പിടിയിലാകുമെന്നാണ് വിവരം. ഇതോടെ മഞ്ചേശ്വരം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു.    

കാസര്‍കോട് ജില്ലയില്‍ പ്രത്യേകിച്ചും മഞ്ചേശ്വരം മേഖലയില്‍ പോലീസിനും, ജനങ്ങള്‍ക്കും തീരാ തലവേദന സൃഷ്ടിച്ച് വിഹരിക്കുകയായിരുന്ന ഈ ഹഫ്ത പിരിവുകാരനെ അറസ്റ്റ് ചെയ്തത് കാസര്‍കോട്  ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെയും, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു.

പല പ്രമാദമായ കേസുകളില്‍ ഉള്‍പെട്ട ഇയാളെ ബുധനാഴ്ച മഞ്ചേശ്വരം പോലീസ് ക്രൈം. 479/14 കേസ്സിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പ്രതിയെ മഞ്ചേശ്വരം എസ്.ഐ. പ്രമോദ് ബുധനാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഹമദിനെ കസ്റ്റഡിയില്‍ വാങ്ങി കേസന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് അറിയിച്ചു.
പിടിയിലായ അട്ടഗോളി ഹമീദ് ബേവിഞ്ച വെടിവെപ്പ് കേസിലും പ്രതിയെന്ന് സൂചന

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
പോലീസിനേയും നാട്ടൂകാരേയും ഭയപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അട്ടഗോളി ഹമീദും കൂട്ടാളിയും പിടിയില്‍

Also Read:
റംസാന്‍ പരിപാടിക്കിടെ ചാനല്‍ അവതാരകയെ പെണ്‍ സിംഹം ആക്രമിച്ചു

Keywords:  Bevinja, Police, Accused, Arrest, Attack, Car, Robbery, Case, Gun, Kasaragod, Kerala, Court, Manjeswaram SI, Attagoli Hameed suspected Bevinja shooting case.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia