city-gold-ad-for-blogger

ബദിയഡുക്ക നെല്ലിക്കട്ടയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി

ബദിയഡുക്ക: (www.kasargodvartha.com 27.06.2014) ബദിയഡുക്ക നെല്ലിക്കട്ട ചൂരിപ്പള്ളത്ത് രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി. വാരിസ് (15), സാദിഖ് (15) എന്നിവരെയാണ് കുളത്തില്‍ കാണാതായത്. നെല്ലിക്കട്ട  ആമൂസ് നഗര്‍, ഗുരുനഗര്‍ സ്വദേശികളാണ് ഇവര്‍.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. അപകട വിവരമറിഞ്ഞ് ബദിയഡുക്ക പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. നൂറുകണക്കിനാളുകള്‍ അപകട സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. കുളിക്കാനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ മുങ്ങിത്താഴ്ന്നതായാണ് വിവരം.

കുളത്തിനകത്തുള്ള തുരങ്കത്തിനുള്ളില്‍ ഇവര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. മുങ്ങല്‍ വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

(UPDATED)

ബദിയഡുക്ക നെല്ലിക്കട്ടയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി
ബദിയഡുക്ക നെല്ലിക്കട്ടയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി
ബദിയഡുക്ക നെല്ലിക്കട്ടയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി
ബദിയഡുക്ക നെല്ലിക്കട്ടയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി
ബദിയഡുക്ക നെല്ലിക്കട്ടയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ വീണ് കാണാതായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐബി; ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പണം നല്‍കുന്നത് ഗ്രീന്‍പീസ്

Keywords: Two Students Missing, Pond, kasaragod, Nellikatta, Missing, Students, Badiyadukka.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia