city-gold-ad-for-blogger

ഓപ്പറേഷന്‍ തീയേറ്ററില്‍ ബള്‍ബില്ല; ശസ്ത്രക്രിയ നടത്താതെ നേത്രരോഗ വിദഗ്ദ പിണങ്ങിപ്പോയി

കാസര്‍കോട്: (www.kasargodvartha.com 11.06.2014) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ വേണ്ടുന്ന ഫോക്കസ് ബള്‍ബ് ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താതെ നേത്രരോഗ വിദഗ്ദ പിണങ്ങിപ്പോയി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ സോണിയാ വിജയയാണ് പിണങ്ങിപ്പോയത്.

മൂന്ന് മാസമായി രണ്ട് ഫോക്കസ് ബള്‍ബുകളും തകരാറിലാണ്. ബള്‍ബ് വാങ്ങണമെന്ന് പറഞ്ഞ് ജനറല്‍ ആശുപത്രി സുപ്രണ്ടിന് മൂന്ന് മാസമായി നേത്രരോഗ വിദഗ്ദ മെമ്മോ നല്‍കിക്കൊണ്ടിരുന്നു. ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയിലാണ് നേത്രരോഗ വിദഗ്ദയുടെ സേവനം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി. ഓരോ മാസവും തിമിര ശസ്ത്രക്രിയ ഉള്‍പെടെയുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ഒരു നേത്ര ശസ്ത്രക്രിയയും ജനറല്‍ ആശുപത്രിയില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി നിരവധി രോഗികളോട് ഡോക്ടര്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് തകരാറിലായ രണ്ട് ഫോക്കസ് ബള്‍ബുകളും മാറ്റിയില്ലെന്ന് ഡോക്ടര്‍ അറിഞ്ഞത്. ഇതേതുടര്‍ന്നാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്താതെ പിണങ്ങിപ്പോയത്. സര്‍ജിക്കല്‍ ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് ബള്‍ബ് ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങേണ്ടത് ആശുപത്രി സുപ്രണ്ടിന്റെ ഡ്യൂട്ടിയാണ്. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് ആക്ഷേപം.

വിദൂര സ്ഥലങ്ങളില്‍ നിന്നും പോലും നിരവധി പേര്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. വെറും 5,000 രൂപയില്‍ താഴെയുള്ള ഫോക്കസ് ബള്‍ബ് ഇല്ലാത്തത് കൊണ്ട് മൂന്ന് മാസമാണ് ഇവിടെ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. ശസ്ത്രക്രിയയ്ക്ക് എത്തണമെന്ന് അറിയിച്ച രോഗികളോടെല്ലാം കാര്യങ്ങള്‍ വിശദീകരിച്ചാണ് ഡോക്ടര്‍ പോയത്.

സംഭവത്തെ കുറിച്ച് രോഗികള്‍ ജില്ലാ കലക്ടര്‍ പി.സ് മുഹമ്മദ് സഗീറിനും ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഓപ്പറേഷന്‍ തീയേറ്ററില്‍ ബള്‍ബില്ല; ശസ്ത്രക്രിയ നടത്താതെ നേത്രരോഗ വിദഗ്ദ പിണങ്ങിപ്പോയി

Also Read: 
ഏഷ്യാനെറ്റ് ന്യൂസ് പുതിയ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍; ടി.എന്‍. ഗോപകുമാര്‍ തുടരും
Keywords : Kasaragod, Kerala, Hospital, Doctor, Patient's, General Hospital, Surgery, Department, Focus Bulb.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia