city-gold-ad-for-blogger

ആശുപത്രി കാന്റീനുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

കാസര്‍കോട്: (www.kasargodvartha.com 11.06.2014) നഗരത്തിലെ ആശുപത്രി കാന്റീനുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ഹോസ്പിറ്റല്‍, യുണൈറ്റഡ് ഹോസ്പിറ്റല്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാന്റീനുകള്‍, പഴയ ബസ് സ്റ്റാന്‍ഡിലെ ബാദുഷ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ബൂധനാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ റെയ്ഡ് നടത്തിയത്.

പഴകിയ മുട്ട, കറികള്‍, ചോറ്, ചപ്പാത്തി, പുഴുങ്ങിയ നേന്ത്രപ്പഴം, ബീഫ് കറി, ഗോളിബജ എന്നിവയാണ് പിടികൂടിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.രാജന്‍, ഇന്‍സ്‌പെക്ടര്‍ രാജ് മോഹന്‍, പി.കെ. നാരായണന്‍, അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ആശുപത്രി കാന്റീനുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia