city-gold-ad-for-blogger

നിയന്ത്രണം വിട്ട കാര്‍ ലോറിയുമായി കൂട്ടിമുട്ടി മംഗലാപുരം സ്വദേശിനി മരിച്ചു

കാഞ്ഞങ്ങാട്: (wwwkasargodvartha.com 09.06.2014) നിയന്ത്രണം വിട്ട കാര്‍ ലോറിയുമായി കൂട്ടിമുട്ടി മംഗലാപുരം സ്വദേശിനിയായ സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചാലിങ്കാല്‍ വളവിലാണ് അപകടമുണ്ടായത്. മംഗലാപുരം പദവിനങ്കടിയിലെ ലൂസി ഡിസുസ (62) യാണ് മരിച്ചത്.

സഹോദരി സന്ധ്യ, ബന്ധു മെല്‍വിന്‍ എന്നിവരടക്കം മൂന്ന് പേരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി കെ.എ. 19 എം 5529 നമ്പര്‍ കാറില്‍ മംഗലാപുരത്ത് നിന്ന് യാത്ര തിരിച്ചതായിരുന്നു കുടുംബം.

സ്ഥിരം അപകടമേഖലയായ ചാലിങ്കാലിനും കേളോത്തിനും ഇടയിലെ വളവിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ഭാഗത്തുനിന്നും വന്ന ലോറിയിലിടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പത്തലറ പോലീസും ഹോംഗാര്‍ഡും കാഞ്ഞങ്ങാട്ട് നിന്നുള്ള ഫയര്‍ഫോഴ്്‌സും എത്തിയാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വഴിയില്‍വെച്ചുതന്നെ ലൂസി ഡിസുസ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

നിയന്ത്രണം വിട്ട കാര്‍ ലോറിയുമായി കൂട്ടിമുട്ടി മംഗലാപുരം സ്വദേശിനി മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ഝാര്‍ഖണ്ഡ് പോലീസ്

Keywords:  Accident, Car, Lorry, Mangalore, Died, Injured, Control, Mangalore Hospital, Family, Turn.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia