city-gold-ad-for-blogger

കൊള്ളപ്പലിശയ്ക്ക് 1 ലക്ഷം വാങ്ങിയതിന് 20 ലക്ഷം അടച്ചിട്ടും യുവാവിന് ബ്ലേഡ് സംഘത്തിന്റെ ഭീഷണി

കാസര്‍കോട്: (www.kasargodvartha.com 18.06.2014) ഒരു ലക്ഷം രൂപ വാങ്ങിയതിന് 20 ലക്ഷത്തോളം രൂപ മുതലും പലിശയുമായി അടച്ചിട്ടും യുവാവിനെതിരെ ബ്ലേഡുകാരന്‍ ഭീഷണിയും കള്ളക്കേസും ചമക്കുന്നതായി പരാതി. പള്ളിക്കര കല്ലിങ്കാലിലെ ടി.കെ. ഹൗസില്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ ടി.കെ. മുഹമ്മദ് കുഞ്ഞിയാണ് ബ്ലേഡ് വിരുദ്ധ സമിതി ഭാരവാഹികളുമായി കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങള്‍ വിവരിച്ചത്.

കല്ലിങ്കാലിലെ സര്‍ഫുദ്ദീന്‍ എന്നയാളില്‍ നിന്നാണ് മുഹമ്മദ് കുഞ്ഞി 2001ല്‍ രണ്ട് തവണകളിലായി ഒരു ലക്ഷം രൂപ ബ്ലേഡിന് കടംവാങ്ങിയത്. ആദ്യം എട്ടായിരം രൂപ മാസപ്പലിശയും മുതലും കൃത്യമായി അടച്ചുതീര്‍ത്തിരുന്നു. പിന്നീടാണ് ബിസിനസ് ആവശ്യത്തിനായി ഒരുലക്ഷംരൂപ കൊള്ളപ്പലിശയ്ക്ക് വാങ്ങിയത്. അഞ്ചായിരം രൂപയായിരുന്നു മാസപ്പലിശ. ഇതിന് 2013 വരെ 19,35,000 രൂപ താന്‍ അടച്ചുതീര്‍ത്തതായി മുഹമ്മദ് കുഞ്ഞി പറഞ്ഞു. രണ്ട് ലക്ഷംരൂപകൂടി നല്‍കാനുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് കുഞ്ഞിയെ അയല്‍വാസികൂടിയായ സര്‍ഫുദ്ദീന്‍ ഭീഷണിപ്പെടുത്തുന്നത്.

അടുത്തക്കാലത്ത് ബിസിനസ് പരാചയപ്പെട്ടതോടെ പലിശയടക്കാന്‍ കഴിയാതെ വന്നിരുന്നുവെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഇതിന്റെ പേരില്‍ ഗുണ്ടകളെവിട്ട് കയ്യുംകാലും തല്ലിയൊടിക്കുമെന്നും, ഈടായിനല്‍കിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഉപയോഗിച്ച് ജില്ലയ്ക്ക് പുറത്ത് കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിവരികയുമായിരുന്നു. നല്‍കിയ അഞ്ച് ചെക്ക് ലീഫിലെ ഒന്നില്‍ രണ്ട് ലക്ഷം രൂപ എഴുതിച്ചേര്‍ത്ത് കാഞ്ഞങ്ങാട് കോടതിയില്‍ ചെക്ക് കേസ് തനിക്കെതിരെ സര്‍ഫുദ്ദീന്‍ നല്‍കിയിരുന്നതായും മുഹമ്മദ് കുഞ്ഞി പറയുന്നു.

ബ്ലേഡ് കാരന്റെ പീഡനത്തെ തുടര്‍ന്ന് 2013 ഓഗസ്റ്റ് 19ന് എസ്.പിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും മുഹമ്മദ് കുഞ്ഞിയും ബ്ലേഡ് മാഫിയ വിരുദ്ധസമിതിയും ആരോപിക്കുന്നു. ഓപ്പറേഷന്‍ കുബേര നടപടി പ്രകാരം ബ്ലേഡുകാരനെതിരെ അന്വേഷണം നടത്തി കൈവശപ്പെടുത്തിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും തിരികെ കിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് കുഞ്ഞിയെകൂടാതെ ബ്ലേഡ് വിരുദ്ധസമിതി സംസ്ഥാന പ്രസിഡന്റ് ടി.വി. തമ്പാന്‍, മുഹമ്മദ് റാഷിദ്, മൂസ എന്നിവരും സംബന്ധിച്ചു.
കൊള്ളപ്പലിശയ്ക്ക് 1 ലക്ഷം വാങ്ങിയതിന് 20 ലക്ഷം അടച്ചിട്ടും യുവാവിന് ബ്ലേഡ് സംഘത്തിന്റെ ഭീഷണി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia