city-gold-ad-for-blogger

KMCC നേതാവിന്റെ വീട് തകര്‍ത്ത സംഭവം: അഭിഭാഷകര്‍ വായമൂടികെട്ടി SP ഓഫീസ് മാര്‍ച്ച് നടത്തും

കാസര്‍കോട്: (www.kasargodvartha.com 13.06.2014) കെ.എം.സി.സി. സൗദി ഇന്റണ്‍ പ്രൊവിഡന്‍സ് പ്രസിഡന്റ് ഖാദര്‍ ചെങ്കളയുടെ ചെങ്കള കുണ്ടുമാരത്തെ വീട് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അഡ്വ. കെ. നാസറിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കാസര്‍കോട് ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 18ന് രാവിലെ വായമൂടിക്കെട്ടി കാസര്‍കോട് എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈമാസം നാലിനാണ് കേസിനാസ്പതമായ സംഭവം നടന്നത്. താന്‍ രാത്രി 10.30ന് ഓഫീസ് ജോലികഴിഞ്ഞ് കാസര്‍കോട്ട് നിന്നും ചെര്‍ക്കളയിലെ വീട്ടിലേക്ക് കെ.എല്‍. 13 ജെ 2504 നമ്പര്‍ ബൈക്കില്‍ പോകുമ്പോള്‍ ചെങ്കള നാലാംമൈലില്‍വെച്ച് കെ.എല്‍. 14 ജെ. 446 നമ്പര്‍ ഇന്നോവ കാറിലെത്തിയ മന്‍സൂര്‍, ജലീല്‍ എന്നിവര്‍ ബൈക്കിന് കുറുകെ കാര്‍ നിര്‍ത്തി തന്നെ അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്ന് അഡ്വ. നാസര്‍ പറയുന്നു.

കാറിന് സൈഡ് കൊടുത്തിലെന്നാരോപിച്ചായിരുന്നു അക്രമണം. കാറില്‍ പ്രതികളെ കൂടാതെ സ്ത്രീകളും ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ പോലീസ് ആദ്യം 308 വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിതലത്തില്‍ നിന്നും ഗള്‍ഫ് കെ.എം.സി.സി. നേതൃത്വത്തില്‍നിന്നുമുണ്ടായ സമ്മര്‍ദത്തെതുടര്‍ന്ന് അടിച്ചുപരിക്കേല്‍പിച്ചുവെന്നതിന് മാത്രമാണ് വകുപ്പിട്ടതെന്ന് നാസര്‍പറഞ്ഞു.

ഇതിനിടയില്‍ താന്‍ കെ.എം.സി.സി. നേതാവ് ഖാദര്‍ ചെങ്കളയുടെ വീട് ആക്രമിച്ചു എന്നതിന് പോലീസ് മറ്റൊരു കള്ളക്കേസെടുത്തിരിക്കുകയാണെന്നാണ് നാസറിന്റെ ആരോപണം. താന്‍ ആശുപത്രിയിലായിരുന്ന സമയത്താണ് വീട് തകര്‍ത്ത് സ്ത്രീകളെ അക്രമിച്ചതെന്ന് പറയുന്നത്. തന്നെ അക്രമിച്ച സംഭവത്തില്‍ 308 വകുപ്പ് മാറ്റിയതില്‍ എസ്.പിയും കൂട്ടുനിന്നതായി അഡ്വ. നാസര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ വിദ്യാനഗര്‍ എസ്.ഐയേയും എ.എസ്.ഐയേയും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമായി എസ്.പി. ഓഫീസ് മാര്‍ച്ചടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അസോസിയേഷന്‍ പരാതിനല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. നാരായണഭട്ട്, സെക്രട്ടറി അഡ്വ. പി. രവീന്ദ്രന്‍, അഡ്വ. എ.ജി. നായര്‍, അഡ്വ. പി.എ. ഫൈസല്‍, അഡ്വ. കെ. നാസര്‍, അഡ്വ. എ.സി. അശോക് കുമാര്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, അഡ്വ. ബഷീര്‍ ആലടി, അഡ്വ. അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.
KMCC നേതാവിന്റെ വീട് തകര്‍ത്ത സംഭവം: അഭിഭാഷകര്‍ വായമൂടികെട്ടി SP ഓഫീസ് മാര്‍ച്ച് നടത്തും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia