city-gold-ad-for-blogger

മൊബൈലില്‍ സംസാരിച്ചു ട്രാക്ക് മുറിച്ചുകടന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2014) എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഒടയംചാല്‍ പാറക്കല്‍ വാരണാക്കുഴിയിലെ ജോസിന്റെ മകന്‍ അലക്‌സ്(22)ആണു മരിച്ചത്. പോണ്ടിച്ചേരിയിലെ പോള്‍സ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ അലക്‌സ് വെള്ളിയാഴ്ച രാവിലെ 7.40ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയതായിരുന്നു.

മൊബൈലില്‍ സംസാരിച്ചു ട്രാക്ക് മുറിച്ചുകടന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചുഫോണില്‍ സംസാരിച്ചുകൊണ്ടു ട്രാക്ക് കടക്കുന്നതിനിടെ അതുവഴി വന്ന രാജധാനി എക്‌സ്പ്രസാണു വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. മാതാവ്: ഏലമ്മ. സഹോദരങ്ങള്‍: സോജന്‍ (അധ്യാപകന്‍ ജമ്മു കാശ്മീര്‍), മോളി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Train, Accident, Obituary, Kanhangad, Kerala, Mobile Phone, Malayalam News.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia